വിമാനതാവളത്തിൽ വ്യാജ ടാക്സി സർവീസ്; നടപടി എടുത്ത് മോട്ടോർ വാഹന വകുപ്പ്.

വിമാനതാവളത്തിൽ വ്യാജ ടാക്സി സർവീസ്; നടപടി എടുത്ത് മോട്ടോർ വാഹന വകുപ്പ്.

പെരിന്തൽമണ്ണ:- എയർപോർട്ടിൽ സർവ്വീസ് നടത്തിയ വ്യാജ ടാക്സിക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി എടുത്തു. എയർപോർട്ടിൽ നിന്നും KL 53 N 8341 എന്ന സ്വകാര്യ വാഹനം വ്യാജ ടാക്സി ഓഗസ്റ്റ് 18 ന് സർവീസ് നടത്തുന്ന വീഡിയോ ദൃശ്യം KL 53 സോൺ ടാക്സി ഡ്രൈവേഴ്സ് പെരിന്തൽമണ്ണ ജോയിൻറ് ആർടിഒ ക്ക് പരാതിയായി എഴുതി നൽകുകയായിരുന്നു. തുടർന്ന് ഇതിൻറെ വിശദാംശങ്ങൾ അന്വേഷിക്കുന്നതിനായി അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് റഫീഖിനെ ചുമതലപ്പെടുത്തുകയുമായിരുന്നു.

അന്വേഷണത്തിൽ ഈ വാഹനം കാച്ചിനിക്കാട് സ്വദേശി അജിത്ത് എസ് നായരുടെ ഉടമസ്ഥതയിലുള്ള വെള്ളനിറത്തിലുള്ള ഉള്ള ഹ്യൂണ്ടായ്കാ ആക്സന്റ് ആണെന്നും, ഉടമസ്ഥനോട് നേരിട്ട് പെരിന്തൽമണ്ണ ആർടി ഓഫീസിൽ ഹാജരാകാനും ആവശ്യപ്പെട്ടു. തുടർ അന്വേഷണത്തിൽ ഇദ്ദേഹത്തിൻറെ വാഹനം സ്വകാര്യവാഹനങ്ങൾ പാർട്ടീഷൻ ചെയ്തു എയർപോർട്ട് പിക്കപ്പ് നടത്തുന്ന ഒരാളുടെ കൈവശം ആണെന്നും അറിയാൻ കഴിഞ്ഞു. മുഹമ്മദ് റഫീഖിന്റെ റിപ്പോർട്ട് അടിസ്ഥാനത്തിൽ ജോയിൻറ് ആർടിഒ വാഹനത്തിൻറെ രജിസ്ട്രേഷൻ റദ്ദാക്കാതിരിക്കാൻ ഉള്ള കാരണം കാണിക്കൽ നോട്ടീസ് വാഹന ഉടമയ്ക്ക് നൽകുകയും, അദ്ദേഹത്തിൻറെ ക്ഷമാപണത്തിൻറെ അടിസ്ഥാനത്തിൽ,5000 രൂപ പിഴ ഈടാക്കുകയും ചെയ്തു. മേലിൽ ഇത്തരം സംഭവം ആവർത്തിച്ചാൽ രജിസ്ട്രേഷൻ കാരണം കാണിക്കാതെ റദ്ദാക്കുമെന്നും, അതിനുള്ള സമ്മതപത്രം ഉടമ സമർപ്പിച്ചിട്ടുണ്ടെന്നും പെരിന്തൽമണ്ണ ജോയിൻറ് ആർടിഒ സി.യു. മുജീബ് അറിയിച്ചു

Sharing is caring!