മന്ത്രി ജലീലിനെ ഇ.ഡി ചോദ്യം ചെയ്തു പിന്നാലെ എന്‍.ഐ.എയും എത്തുന്നു
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെ ഇ.ഡി ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്. ഇന്നു രാവിലെ കൊച്ചിയില്‍ വെച്ചാണ് ചോദ്യം ചെയ്തതെന്നാണറിയുന്നത്. ഇന്നലെ വൈകിട്ട് മന്ത്രി കെ.ടി ജലീല്‍ ആലുവയില്‍ ഉണ്ടായിരുന്നു. ഇന്ന് രാവിലെയാണ് എന്‍ഫോഴ്സ്മെന്റ ഡയറക്ടറേറ്റിലെ ചില ഉദ്യോഗസ്ഥരെത്തി മന്ത്രിയെ നേരില്‍ കണ്ടത്.ഇന്നലെ ഇതുവരെ എന്‍ഫോഴ്സ്മെന്റ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും ഇതുവരെ നോട്ടിസ് പോലും ലഭിച്ചിട്ടില്ലെന്നുമായിരുന്നു കെ.ടി ജലീലിന്റെ പ്രതികരണം. മന്ത്രിയെ ചോദ്യം ചെയ്ത കാര്യവും ഡല്‍ഹിയിലെ എന്‍ഫോഴ്സ്മെന്റ ഡയറക്ടറേറ്റ് മേധാവിയാണ് പിന്നീട് ഇക്കാര്യം സ്വകാര്യ ചാനലിനോട് സ്ഥിരീകരിച്ചത്. പിന്നാലെ ദേശീയ അന്വേഷണ ഏജന്‍സിയും ജലീലില്‍ നിന്നും മൊഴിയെടുക്കും എന്നാണ് സൂചന.
ചോദ്യം ചെയ്യല്‍ നയതന്ത്രബാഗേജുമായി ബന്ധപ്പെട്ടായിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രോട്ടോകോള്‍ ലംഘനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളുമാണ് എന്‍ഫോഴ്സ്മെന്റ് തേടിയത്. ചോദ്യം ചെയ്യലിനായി സ്വകാര്യവാഹനത്തിലാണ് മന്ത്രി കൊച്ചിയിലെത്തിയതെന്നാണറിയുന്നത്.നയതന്ത്രബാഗില്‍ ഖുര്‍ആന്‍ വന്നതുമായി ബന്ധപ്പെട്ടും ചോദ്യങ്ങള്‍ ഉണ്ടായി. അതേ സമയം മന്ത്രിയെ ഇ.ഡി ചോദ്യം ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി കെ.ടി ജലീല്‍ ഉടന്‍ രാജിവെക്കണമെന്നും മുഖ്യമന്ത്രി എത്രയും പെട്ടെന്ന് മന്ത്രി ജലീലിന്റെ രാജി ചോദിച്ചുവാങ്ങണമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ആവശ്യപ്പെട്ടു.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]