ജീവകാരുണ്യ പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായ കടുങ്ങപുരം തൈക്കാടന്‍ സൈതലവി ഓര്‍മ്മയായി

ജീവകാരുണ്യ  പൊതുപ്രവര്‍ത്തകര്‍ക്ക്  മാതൃകയായ കടുങ്ങപുരം തൈക്കാടന്‍ സൈതലവി  ഓര്‍മ്മയായി

രാമപുരം: ജീവകാരുണ്യ പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായ കടുങ്ങപുരം തൈക്കാടന്‍ സൈതലവി ഓര്‍മ്മയായി. മനസ്സ്‌കൊണ്ടും പ്രവര്‍ത്തനംകൊണ്ടും സഹ ജീവകള്‍ക്ക് സാന്ത്വനമേകാന്‍ പ്രയത്‌നിക്കുകയും സാമൂഹ്യ പ്രവര്‍ത്തനവും ആതുര സേവനവും പുഴക്കാട്ടിരി പഞ്ചായത്തിന്റെ എല്ലാ മേഖലയിലേക്കും എത്തിക്കാന്‍ കഠിന പരിശ്രമം നടത്തിയ ആദ്യ കാല പെയിന്‍ പാലിയേറ്റീവ് കൂട്ടായ്മയുടെ പ്രചാരകനും വളണ്ടിയറുമായിരുന്നു സൈതലവി, പാലിയേറ്റീവ് സംഘടനയെ ജനകീയമാക്കുകയും പ്രാധാന്യം സാധാരണക്കാര്‍ക്കിടയില്‍ എത്തിക്കുന്നതിനായി ഓടി നടന്നു. സ്വന്തം ആരോഗ്യ അവശതകള്‍ വേട്ടയാടുമ്പോഴും സേവന രംഗത്ത് നിറഞ്ഞ് നിന്ന സൈതലവി തുല്യതയില്ലാത്ത മാതൃക നാടിന് സമര്‍പിച്ചാണ് ഇന്നലെഓര്‍മ്മയായത്.

Sharing is caring!