കുടുംബവുമായി ഇന്ന് നാട്ടിലേക്ക് പോകാനിരുന്ന യുവതി ഇന്നലെ രാവിലെ ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു

കുടുംബവുമായി ഇന്ന്  നാട്ടിലേക്ക് പോകാനിരുന്ന  യുവതി ഇന്നലെ രാവിലെ  ദുബൈയില്‍ ഹൃദയാഘാതം  മൂലം മരിച്ചു

മലപ്പുറം: കുടുംബവുമായി ഇന്ന് നാട്ടിലേക്ക് പോകാനിരുന്ന യുവതി ഇന്നലെ രാവിലെ ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം മാറഞ്ചേരി സ്വദേശി ഹഫ്സത്ത് ആണ് മരിച്ചത്. ബുക്ക് ചെയ്ത അതേ വിമാനത്തില്‍ ഭര്‍ത്താവ് സലീമിനും മക്കള്‍ക്കുമൊപ്പം അവസാനയാത്രയ്ക്ക് ഒരുങ്ങുകയാണ് എംബാമിംഗ് സെന്ററില്‍ ഹഫ്സത്തിന്റെ മയ്യിത്ത്.യാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി നില്‍ക്കേയാണ് ഇന്നലെ രാവിലെ അപ്രതീക്ഷിതമായി ഹഫ്സത്തിന് നെഞ്ച് വേദന വന്നത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ആഴ്ച ഭര്‍ത്താവ് സലീമിന്റെ ഉമ്മ മരണപ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ടാണ് വെളളിയാഴ്ച നാട്ടിലേക്ക് പോകുവാന്‍ ഈ കുടുംബം തയ്യാറെടുത്തത്. ദുബയില്‍ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ സലീം കുറച്ച് വര്‍ഷങ്ങളായി കുടുംബവുമായി പ്രവാസ ജീവിതം നയിച്ച് വരികയായിരുന്നു. ഇന്ന് മാറഞ്ചേരി കാഞ്ഞിരമുക്ക് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ അടക്കം ചെയ്യും

Sharing is caring!