മുസ്ലിംലീഗ് താനൂര്‍ മുനിസിപ്പല്‍ സെക്രട്ടറി കെകെ ഗഫൂര്‍ നിര്യാതനായി

മുസ്ലിംലീഗ് താനൂര്‍  മുനിസിപ്പല്‍ സെക്രട്ടറി കെകെ ഗഫൂര്‍  നിര്യാതനായി

താനൂര്‍: മുന്‍ താനൂര്‍ ഗ്രാമപഞ്ചായത്തംഗം പരേതനായ കെ കെ കുഞ്ഞിമുഹമ്മദ് ബാവയുടെ മകനും മുസ്ലിം ലീഗ് താനൂര്‍ മുനിസിപ്പല്‍ സെക്രട്ടറിയുമായിരുന്ന താനൂര്‍ ചെള്ളിക്കാട് സ്വദേശി കുട്ടിയാലിക്കടവത്ത് അബ്ദുല്‍ ഗഫൂര്‍ എന്ന കെകെ ഗഫൂര്‍ (53) നിര്യാതനായി. മുസ്ലിം യൂത്ത് ലീഗ് താനൂര്‍ പഞ്ചായത്ത് ട്രഷറര്‍ സ്ഥാനം വഹിച്ചിട്ടുണ്ട്. താനൂര്‍ ചാപ്പപ്പടി സീമെന്‍സ് ക്‌ളബ്ബിന്റെ പ്രമുഖ ഫുട്ബോളര്‍ ആയിരുന്നു. മാതാവ്: മറിയക്കുട്ടി ഹജ്ജുമ്മ. ഭാര്യ: ഹസനത്ത് (ചീരാന്‍കടപ്പുറം എഎംഎല്‍പി സ്‌കൂള്‍ അധ്യാപിക). മക്കള്‍: അഫ്ന (ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി), ഷിഫ് ലി(നാലാം ക്ലാസ് വിദ്യാര്‍ഥി). സഹോദരങ്ങള്‍: അബ്ദുല്‍ഖാദര്‍ (സഊദി), സവാദ് (താനൂര്‍ എസ്.എം.യു.പി. സ്‌കൂള്‍ അധ്യാപകന്‍), ആയിഷ, സഫൂറ, സലീന. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ കുട്ടി അഹമ്മദ് കുട്ടി, സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ രണ്ടത്താണി, വി അബ്ദുറഹിമാന്‍ എംഎല്‍എ, മുസ്ലിംബില്‍ ലീഗ് താനൂര്‍ മണ്ഡലം പ്രസിഡന്റ് കെ.എന്‍. മുത്തുക്കോയ തങ്ങള്‍ എന്നിവര്‍ വസതി സന്ദര്‍ശിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ചു.

യാത്രാമൊഴി

പ്രവര്‍ത്തന രംഗത്ത് നിറഞ്ഞു നില്‍ക്കെ മുസ്ലിം ലീഗ് താനൂര്‍ മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി കെകെ ഗഫൂറിന്റെ ആകസ്മിക നിര്യാണം താനൂരിനെയാകെ ദുഃഖത്തിലാഴ്ത്തി. വേറിട്ട പ്രവര്‍ത്തനവും നിലപാടുകളിലെ കാര്‍ക്കശ്യവും ഗഫൂര്‍ സാഹിബിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കിയിരുന്നു. തനിക്ക് സത്യമെന്ന് തോന്നുന്ന കാര്യങ്ങള്‍ക്ക് വേണ്ടി ശക്തമായ നിലപാട് സ്വീകരിക്കുമായിരുന്നു. ആരുടെ മുഖത്ത് നോക്കിയും അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയാനുള്ള ആര്‍ജ്ജവവും ഗഫൂറിന്റെ പ്രത്യേകതയായിരുന്നു. നാടിന്റെ നന്മക്കും പുരോഗതിക്കും വേണ്ടി പൊതുപ്രവര്‍ത്തനത്തെ കണ്ട നേതാവായിരുന്നു അദ്ദേഹം. ചെള്ളിക്കാട് മേഖലയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തനം ശക്തമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ചെള്ളിക്കാട് വാര്‍ഡില്‍ നിന്നും മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. യൂത്ത് ലീഗ് ഭാരവാഹി എന്ന നിലയിലും സംഘാടന മികവ് പുലര്‍ത്തി. ചാപ്പപ്പടി സീമെന്‍സ് ക്ലബ്ബിന്റെ അഭിമാന താരമായിരുന്നു. നല്ല ഫുട്ബോള്‍ കളിക്കാരനായി അറിയപ്പെട്ടു. നാട്ടിലെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഉച്ചയോടെ മയ്യിത്ത് ഖബറടക്കി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ കുട്ടി അഹമ്മദ് കുട്ടി, സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ രണ്ടത്താണി, വി അബ്ദുറഹിമാന്‍ എം.എല്‍.എ, മുസ്ലിം ലീഗ് താനൂര്‍ മണ്ഡലം പ്രസിഡന്റ് കെ.എന്‍. മുത്തുക്കോയ തങ്ങള്‍, സെക്രട്ടറി എംപി അഷറഫ്, സീനിയര്‍ വൈസ് പ്രസിഡന്റ് കെസി ബാവ, വൈസ് പ്രസിഡന്റ് അഡ്വ.പിപി ഹാരിഫ്, മുനിസിപ്പല്‍ പ്രസിഡന്റ് ടിപിഎം അബ്ദുല്‍ കരീം, സെക്രട്ടറി അഡ്വ. കെപി സൈതലവി, ട്രഷറര്‍ ഇപി കുഞ്ഞാവ, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് റഷീദ് മോര്യ, സെക്രട്ടറി വികെഎ ജലീല്‍, ട്രഷറര്‍ നൗഷാദ് പറപ്പൂതടം, വൈസ് പ്രസിഡന്റ് എപി സൈതലവി, മുനിസിപ്പല്‍ പ്രസിഡന്റ് എഎം യൂസഫ്, സെക്രട്ടറി എംകെ അന്‍വര്‍ സാദത്ത്, കെ ആഷിഖ്, കെഎംസിസി നേതാക്കളായ സിപി റസാഖ്, ഹംസ ബാവ, ടിപി ബഷീര്‍ തുടങ്ങി ഒട്ടേറെ പേര്‍ വീട്ടിലെത്തി അനുശോചന്മാറിയിച്ചു.

മുസ്‌ലിം ലീഗ് താനൂര്‍ മുനിസിപ്പല്‍ സെക്രട്ടറി കെകെ ഗഫൂറിന്റെ ആകസ്മിക നിര്യാണത്തില്‍ മുസ്ലിം ലീഗ് താനൂര്‍ മുനിസിപ്പല്‍ കമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ടിപിഎം അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. അദ്ദേഹത്തിന്റെ വേര്‍പാട് വലിയ വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. അഡ്വ.കെപി സൈതലവി, ഇപി കുഞ്ഞാവ, എംകെ ഹംസ ഹാജി, സികെഎം ബഷീര്‍, പി നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു.

കെകെ ഗഫൂറിന്റെ നിര്യാണത്തില്‍ മുസ്ലിം ലീഗ് താനൂര്‍ മണ്ഡലം പ്രസിഡന്റ് കെ.എന്‍ മുത്തുക്കോയ തങ്ങളും, സെക്രട്ടറി എംപി അശറഫും അനുശോചനം രേഖപ്പെടുത്തി. പ്രസ്ഥാനത്തിന്റെ ശക്തനായ വക്താവിനെയാണ് നഷ്ടമായതെന്ന് ഇരുവരും അനുശോചനത്തില്‍ പറഞ്ഞു.
താനൂര്‍ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി അനുശോചിച്ചു. ശക്തനായ നേതാവിനെയാണ് നഷ്ടമായതെന്ന് യൂത്ത് ലീഗ് പറഞ്ഞു. റഷീദ് മോര്യ അധ്യക്ഷത വഹിച്ചു. വികെഎ ജലീല്‍, നൗഷാദ് പറപ്പൂതടം, സയ്യിദ് ഉമറലി തങ്ങള്‍ മണ്ണാരക്കല്‍, എന്‍ ജാബിര്‍, ടി നിയാസ്, ജാഫര്‍ ആല്ബസാര്‍, കെ മുഹമ്മദ് ഉബൈസ്, കെ ഷൗക്കത്ത്, ആഷിഖ് ഓവുങ്ങല്‍, പികെ ഇസ്മയില്‍, എപി സൈതലവി, സിറാജ് കാളാട്, അയ്യൂബ് മീനടത്തൂര്‍, കെ എം ഷാഫി എന്നിവര്‍ പ്രസംഗിച്ചു.

കെ കെ ഗഫൂറിന്റെ നിര്യാണത്തില്‍ മുസ്ലിംയൂത്ത് ലീഗ് താനൂര്‍ മുനിസിപ്പല്‍ കമ്മിറ്റി അനുശേചനം രേഖപ്പെടുത്തി പ്രസിഡന്റ് എ എം യൂസഫ് അധ്യക്ഷത വഹിച്ചു. എംകെ അന്‍വര്‍ സാദാത്ത് കെ ആഷിക്, സുല്‍ത്താന്‍ ഒട്ടുംമ്പുറം, സമീര്‍ ഇ. എം, കോയമോന്‍ ചാഞ്ചേരി, റഷീദ് വടക്കയില്‍, ജംഷീര്‍ കെ. പി, ഇബ്രാഹിം കെ.ടി എന്നിവര്‍ പ്രസംഗിച്ചു.

താനൂര്‍ വ്യാപരഭവനില്‍ അനുശോചന യോഗം നടന്നു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ കുട്ടി അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ടിപിഎം അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. കോണ്ഗ്രസ് താനൂര്‍ ബ്ലോക്ക് പ്രസിഡന്റ് വൈപി ലത്തീഫ്, മണ്ഡലം പ്രസിഡന്റ് വിപി ശശികുമാര്‍, നേതാക്കളായ എംപി. അഷറഫ്, ഇപി കുഞ്ഞാവ, അഡ്വ. പിപി ഹാരിഫ്, എംപി ഹംസകോയ, ടിപി ഖാലീദ് കുട്ടി, കെ സലാം, കെ പി അലി അക്ബര്‍, പി പി ഷംസുദീന്‍, കെ പി അബ്ദുറഹിമാന്‍ കുട്ടി, എ.എം.യൂസഫ്, അന്‍വര്‍ മാസ്റ്റര്‍, ഇ.പി ഹനീഫ മാസ്റ്റര്‍, ഷാഫി ചിറക്കല്‍, സിപി റസാക്ക്, എ പി സൈതലവി, എ.കെ ബഷീര്‍, എ പി കുഞ്ഞാവ, എ കെ ഹംസ ബാവ, ടി പി ബഷിര്‍ എന്നിവര്‍ പ്രസംഗിച്ചു.

Sharing is caring!