മലപ്പുറം ജില്ലയിലെ നിരവധി സര്‍ക്കാര്‍,പൊതു സ്ഥാപനങ്ങളിലേക്ക് സൗജന്യമായി പത്രം സമ്മാനിച്ച് എസ്.കെ.എസ്.എസ്.എഫ്

മലപ്പുറം ജില്ലയിലെ നിരവധി  സര്‍ക്കാര്‍,പൊതു സ്ഥാപനങ്ങളിലേക്ക്  സൗജന്യമായി പത്രം സമ്മാനിച്ച് എസ്.കെ.എസ്.എസ്.എഫ്

മലപ്പുറം: പ്രമുഖ മലയാള ദിനപത്രമായ സുപ്രഭാതം ഏഴാമത് കാംപയിന്‍ കാലയളവില്‍ മലപ്പുറം ജില്ലയിലെ നിരവധി സര്‍ക്കാര്‍,പൊതു സ്ഥാപനങ്ങളിലേക്ക് സൗജന്യമായി പത്രം സമ്മാനിച്ചു എസ്.കെ.എസ്.എസ്.എഫ് പദ്ധതി. സംഘടനയുടെ മലപ്പുറം ഈസ്റ്റ് ജില്ലാ ഘടകമാണ് സുപ്രഭാതം ചലഞ്ച് 2020 എന്ന പേരില്‍ സൗജന്യ പദ്ധതി ആവിഷ്‌കരിച്ചത്. സര്‍ക്കാര്‍ ഓഫീസുകള്‍,സര്‍ക്കാര്‍,അര്‍ദ്ധ സര്‍ക്കാര്‍,പൊതുമേഖലാ സ്ഥാപനങ്ങള്‍,പൊലീസ് സ്റ്റേഷനുകള്‍,ആശുപത്രികള്‍,പബ്ലിക് ലൈബ്രറികള്‍,വായനശാലകള്‍ തുടങ്ങി പൊതു സ്ഥാപനങ്ങളിലേക്കാണ് ഒരുവര്‍ഷത്തേക്ക് പത്രം നല്‍കുന്നത്.

മലപ്പുറം ഈസ്റ്റില്‍ സംഘടനക്കു 18 മേഖലകളുണ്ട്.ഈ സമിതികള്‍ക്കാണ് പദ്ധതി നിര്‍വഹണ ചുമതല.മേഖലാ തലത്തിലും,അതിനു കീഴിലുള്ള ക്ലസ്റ്റര്‍,യൂനിറ്റ് കീഴ്ഘടകങ്ങളും സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ് ഒരു വര്‍ഷത്തെ വരിസംഖ്യ കണ്ടെത്തുന്നത്.വ്യക്തികളും സ്ഥാപനങ്ങളും,സംഘടനാ വാടസ് ഗ്രൂപുകളില്‍ പ്രവര്‍ത്തകരുടെ ഷെയര്‍ ശേഖരിച്ചും ഇതിനുള്ള വിഹിതം കണ്ടെത്തും.

ജില്ലാ സമിതിക്കു കീഴില്‍ 18 മേഖലാ കോഡിനേറ്റര്‍മാരെയും നിയമിച്ചിട്ടുണ്ട്. ഇവര്‍ മുഖേന
ഓരോ ദിവസവും പദ്ധതിയില്‍ അംഗമായ സ്ഥാപനങ്ങളുടെ അപ്‌ഡേഷനും, മോണിറ്ററിംഗും ജില്ലാ തലത്തില്‍ നടക്കുന്നുണ്ട്. ഇതോടെ ഓരോ മേഖലയും കൂടുതല്‍ പത്രം സ്‌പോണ്‍സര്‍ ചെയ്യാനുള്ള മല്‍സരമായി മാറിയിട്ടുണ്ട്.സുപ്രഭാതം കാംപയിന്‍ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം, വരിചേര്‍ക്കല്‍, ചലഞ്ച് പദ്ധതി നിര്‍വഹണം എന്നിവക്കു കീഴ്ഘടകങ്ങള്‍ക്ക് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി പ്രത്യേക പ്രോല്‍സാഹന സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. മികച്ച മേഖലക്കും,എല്ലാ മേഖലയിലും ഒന്നാം സ്ഥാനക്കാരായ ക്ലസ്റ്റര്‍,നൂറോളം ക്ലസ്റ്ററുകളിലും മികച്ച ഓരോ യൂണിറ്റ് വീതം ജില്ലാ തല സമ്മാനത്തിനു തെരഞ്ഞെടുക്കും.മലയാള ദിനപത്രങ്ങളുടെ സര്‍ക്കുലേഷന്‍ കാംപയിനുകളില്‍ നൂതനവുമായ സംഘടനാ പദ്ധതികളോടെ കാംപയിന്‍ ശ്രദ്ധേയമാകുന്നു എന്നതാണ്’സുപ്രഭാതം’ കാംപയിനെ ശ്രദ്ധേയമാക്കിയത്. കഴിഞ്ഞ സപ്തംബര്‍ ഒന്നിനു ഏഴാം വര്‍ഷത്തിലേക്ക് പ്രവേശിച്ച ദിനപത്രത്തിന്റെ കാംപയിന്‍ ഈ മാസം 20 വരേയാണ്. കോഴിക്കോട് ആസ്ഥാനമായ ഇഖ്‌റഅ് പബ്ലിക്കേഷന്‍ ആണ് സുപ്രഭാതം ദിനപത്രം പ്രസിദ്ധീകരിക്കുന്നത്.

Sharing is caring!