ജില്ലയിൽ വീണ്ടും 300 കടന്ന് കോവിഡ് രോ​ഗികൾ, ഇന്ന് 330 പേര്‍ക്ക് രോ​ഗം

ജില്ലയിൽ വീണ്ടും 300 കടന്ന് കോവിഡ് രോ​ഗികൾ, ഇന്ന് 330 പേര്‍ക്ക് രോ​ഗം

മലപ്പുറം: ജില്ലയില്‍ ഇന്ന് 330 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 302 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഏഴ് പേര്‍ക്ക് ഉറവിടമറിയാതെയാണ് കോവിഡ് 19 ബാധിച്ചത്. വൈറസ് ബാധയുണ്ടായവരില്‍ മൂന്ന് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 12 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

ജില്ലയില്‍ ഇന്ന് 119 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായത്. ഇതുവരെ 9,223 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

എ.ആര്‍ നഗര്‍ 3
ആലങ്കോട് 5
ആനക്കയം 2
അരീക്കോട് 11
ആതവനാട് 5
ചെറിയമുണ്ടം 1
എടക്കര 1
എടപ്പാള്‍ 14
എടവണ്ണ 4
എടയൂര്‍ 1
കാലടി 6
കാളികാവ് 1
കണ്ണമംഗലം 3
കൊല്ലം 1
കൊണ്ടോട്ടി 2
കൂട്ടിലങ്ങാടി 6
കോട്ടക്കല്‍ 4
കോഴിക്കോട് 1
കുറുവ 2
കുറ്റിപ്പുറം 4
കുഴിമണ്ണ 2
മക്കരപ്പറമ്പ് 1
മലപ്പുറം 10
മമ്പാട് 4
മംഗലം 5
മഞ്ചേരി 15
മാറാക്കര 1
മാറഞ്ചേരി 13
മൂന്നിയൂര്‍ 3
മൂര്‍ക്കനാട് 1
മൂത്തേടം 1
മുതുവല്ലൂര്‍ 1
നന്നമ്പ്ര 5
നന്നംമുക്ക് 1
നെടിയിരുപ്പ് 1
നിലമ്പൂര്‍ 1
പാലക്കാട് 5
പള്ളിക്കല്‍ 1
പരപ്പനങ്ങാടി 21
പെരിന്തല്‍മണ്ണ 2
പെരുമ്പടപ്പ് 3
പെരുവള്ളൂര്‍ 3
പൂക്കോട്ടൂര്‍ 5
പൊന്നാനി 14
പോത്തുകല്ല് 1
പുളിക്കല്‍ 2
പുല്‍പ്പറ്റ 8
പുറത്തൂര്‍ 2
താനാളൂര്‍ 5
താനൂര്‍ 17
തവനൂര്‍ 1
താഴെക്കോട് 3
തേഞ്ഞിപ്പലം 3
തെന്നല 1
തൃക്കലങ്ങോട് 4
തൃപ്രങ്ങോട് 2
തൃശൂര്‍ 1
തിരൂര്‍ 4
തിരൂരങ്ങാടി 5
ഊര്‍ങ്ങാട്ടിരി 5
വളാഞ്ചേരി 16
വളവന്നൂര്‍ 3
വട്ടംകുളം 18
വഴിക്കടവ് 2
വേങ്ങര 1
വെട്ടത്തൂര്‍ 1
വണ്ടൂര്‍ 1

രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍

അരീക്കോട് 1
വട്ടംകുളം 1
മൂര്‍ക്കനാട് 1

ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവര്‍

പരപ്പനങ്ങാടി 2
തിരൂരങ്ങാടി 1
എടവണ്ണ 1
അത്താണിക്കല്‍ 1
താഴെക്കോട് 1
തമിഴ്‌നാട് 1

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

തിരൂരങ്ങാടി 3
കുറ്റിപ്പുറം 1
മമ്പാട് 2

ഇതര രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

നന്നമ്പ്ര 1
പൊന്നാനി 1
നന്നംമുക്ക് 1
കാലടി 1
തിരൂരങ്ങാടി 1
എടപ്പാള്‍ 1
എടവണ്ണ 2
ആതവനാട് 1
അരീക്കോട് 1
ചുങ്കത്തറ 1
സ്ഥലം ലഭ്യമല്ലാത്തത് 1

42,618 പേര്‍ നിരീക്ഷണത്തില്‍

42,618 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 2,269 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 393 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,306 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 1,30,078 സാമ്പിളുകളാണ് ജില്ലയില്‍ നിന്ന് പരിശോധനക്കയച്ചത്. ഇതില്‍ 1,545 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Sharing is caring!