കേരളത്തെ മാറി ചിന്തിപ്പിച്ചവരുടെ അവാർഡ് പട്ടികയിൽ മലപ്പുറത്തുകാരൻ ഷാജു തോമസും

മലപ്പുറം: മലയാളത്തിലെ പ്രധാന ബിസിനസ് മാ​ഗസിനുകളിലൊന്നായ ന്യൂ ഏജ് കേരളത്തിലെ സമ​ഗ്ര മാറ്റത്തിന് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തുന്നതിനായി നടത്തുന്ന മൽസരത്തിന്റെ അവസാന റൗണ്ടുകളിലേക്ക് മലപ്പുറത്തിന്റെ സ്വന്തം പോപ്പീസിന്റെ ചെയർമാനും. നിലമ്പൂർ തിരുവാലി സ്വദേശിയും, കുഞ്ഞുടുപ്പുകളുടെ ആ​ഗോള കമ്പനിയായ പോപ്പീസ് ബേബി കെയറിന്റെ ചെയർമാനും, മാനേജിങ് ഡയറക്ടറുമായ ഷാജു തോമസാണ് ആദ്യഘട്ട പട്ടികയിൽ ഇടം പിടിച്ചത്. മലപ്പുറം ജില്ലയിൽ നിന്ന് കേരളത്തിൽ അധികമാരും കടന്നു ചെല്ലാത്ത ബിസിനസ് മേഖലയിൽ വെന്നികൊടി പാറിച്ചതാണ് ഷാജു തോമസിന്റെ നേട്ടം. അതോടൊപ്പം കോവിഡ് ലോക്ക്ഡൗൺ കാലത്ത് സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സൗജന്യമായി കുഞ്ഞുടുപ്പുകൾ വിതരണം ചെയ്തതും സമിതി പരി​ഗണിച്ചു.

കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് കടകളാകെ അടച്ചിട്ടതു മൂലം ആ സമയത്ത് ജനിച്ച കുട്ടികൾക്ക് കുഞ്ഞുടുപ്പിന് ക്ഷാമം നേരിട്ടത് മുഖ്യമന്ത്രി പതിവ് വാർത്താ സമ്മേളനത്തിൽ സൂചിപ്പിച്ചിരുന്നു. ഇതേ തുടർന്ന് പോപ്പീസ് മുൻകയ്യെടുത്ത് കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് സൗജന്യമായി കുഞ്ഞുടുപ്പുകൾ വിതരണം ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ പ്രത്യേക പ്രശംസയ്ക്കും ഈ പ്രവർത്തി കാരണമായി. സാമൂഹ്യ സേവന രം​ഗത്തുള്ള പോപ്പീസിന്റെ ഇടപെടലായി അവാർഡ് നിർണയ സമിതി ഈ പ്രവർത്തിയെ വിലയിരുത്തി.

നൂറു പേരുടെ ലിസ്റ്റിൽ നിന്ന് ആദ്യ അമ്പത് പേരിലേക്ക് ഷാജു തോമസിനെ വെബ്സൈറ്റ് വഴി നടന്ന വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തിട്ടുണ്ട്. മുരളി തുമ്മാരുക്കുടി, ടി വി അനുപമ, ശ്രീകണ്ഠൻ നായർ, അജ്മൽ ബിസ്മി എന്നിവർക്കൊപ്പമാണ് ഷാജുതോമസ് അവസാന റൗണ്ടിൽ മൽസരിക്കുന്നത്.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഷാജു തോമസിന് വോട്ട് ചെയ്യാം.
https://newageicon.in/vote.php?id=NDk=&tab=ZXZfMTU5ODUxODY3N181OTE=

Sharing is caring!


One thought on “കേരളത്തെ മാറി ചിന്തിപ്പിച്ചവരുടെ അവാർഡ് പട്ടികയിൽ മലപ്പുറത്തുകാരൻ ഷാജു തോമസും

Leave a Reply

Your email address will not be published. Required fields are marked *