മലപ്പുറം പുളിക്കലിലെ അമ്മക്കും മകള്‍ക്കും പോക്‌സോ കേസ് പ്രതിയില്‍ നിന്നും സംരക്ഷണം നല്‍കണം: മനുഷ്യാവകാശ കമ്മീഷന്‍

മലപ്പുറം പുളിക്കലിലെ അമ്മക്കും മകള്‍ക്കും  പോക്‌സോ കേസ് പ്രതിയില്‍  നിന്നും സംരക്ഷണം നല്‍കണം:  മനുഷ്യാവകാശ കമ്മീഷന്‍

മലപ്പുറം: പോക്‌സോ നിയമ പ്രകാരം പരാതി നല്‍കിയ വിരോധത്തില്‍ ജയിലില്‍ കഴിയുന്ന വ്യക്തി യുവതിയെയും മകളെയും ഉപദ്രവിക്കാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ യുവതിക്കും മകള്‍ക്കും സംരക്ഷണം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.മലപ്പുറം ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷന്‍ അംഗം വി.കെ ബീനാ കുമാരി നിര്‍ദ്ദേശം നല്‍കിയത്. മലപ്പുറം പറവൂര്‍ പുളിക്കല്‍ സ്വദേശിനി നല്‍കിയ പരാതിയിലാണ് ഉത്തരവ്.

പരാതിക്കാരി ഇപ്പോള്‍ ജയിലില്‍ കഴിയുന്നയാള്‍ക്കൊപ്പമാണ് മുമ്പ് താമസിച്ചിരുന്നത്. ഇവര്‍ക്ക് ഒരു മകളുണ്ട്. കുട്ടിയെ ഇയാള്‍ ശാരീരികമായി ഉപദ്രവിച്ചിരുന്നു. കൊണ്ടോട്ടി പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കസ്റ്റഡിയിലെടുത്തു. ജയിലില്‍ റിമാന്റില്‍ കഴിയുന്ന ഇയാള്‍ പുറത്തിറങ്ങിയാലുടന്‍ തന്നെയും മകളെയും കൊല്ലുമെന്ന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. തന്നെ മതം മാറ്റിയതായും പരാതിയിലുണ്ട്.

കമ്മീഷന്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിയില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. പരാതിക്കാരിക്കും കുടുംബത്തിനും സംരക്ഷണം നല്‍കാന്‍ കൊണ്ടോട്ടി പോലീസിന് നിര്‍ദ്ദേശം നല്‍കുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Sharing is caring!