മലപ്പുറം എടപ്പാളില്‍ കോവിഡ് സ്ഥിരീകരിച്ച അമ്മയേയും നവജാത ശിശുവിനേയും സ്വന്തം വാഹനത്തില്‍ മെഡിക്കല്‍ കോളജില്‍ കൊണ്ടുപോകാനുള്ള ഭര്‍ത്താവിന്റെ ശ്രമം നാട്ടുകാര്‍ തടഞ്ഞു

മലപ്പുറം എടപ്പാളില്‍ കോവിഡ്  സ്ഥിരീകരിച്ച അമ്മയേയും നവജാത ശിശുവിനേയും സ്വന്തം  വാഹനത്തില്‍ മെഡിക്കല്‍ കോളജില്‍   കൊണ്ടുപോകാനുള്ള  ഭര്‍ത്താവിന്റെ ശ്രമം നാട്ടുകാര്‍ തടഞ്ഞു

മലപ്പുറം: മലപ്പുറം എടപ്പാളില്‍ കോവിഡ് സ്ഥിരീകരിച്ച അമ്മയേയും ദിവസംമാത്രം നവജാത ശിശുവിനേയും സ്വന്തം വാഹനത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ കൊണ്ടുപോകാനുള്ള ഭര്‍ത്താവിന്റെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. ഭര്‍ത്താവ് റിസ്‌ക് എടുക്കാന്‍ തീരുമാനിച്ചത് ചൊവ്വാഴ്ച്ച ആബുലന്‍സിനെ വിവരമറിയിച്ചിട്ടും എത്താത്തതിനെ തുടര്‍ന്ന്. അവസാനം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതോടെ സ്വന്തം വാഹനത്തില്‍ തന്നെ കൊണ്ടുപോയി. കൊവിഡ് 19 സ്ഥിതീകരിച്ച് പ്രവസവിച്ച് ദിവസങ്ങള്‍ മാത്രമായ അമ്മയെയും കൈകുഞ്ഞിനെയുമാണ് നാട്ടുകാര്‍ തടഞ്ഞത്. ഇന്നു വൈകീട്ടാണ് സംഭവം നടന്നത്.പൊന്നാനി മാതൃ ശിശു ആശുപത്രിയില്‍ ചികിത്സിച്ച യുവതികള്‍ക്ക് കൊവിഡ് 19 സ്ഥിതീകരച്ച സാഹചര്യത്തില്‍ ഇരുപത് ദിവസം മുന്‍പ് പൊന്നാനി മാതൃ ശിശു ആശുപത്രിയില്‍ പ്രസവിച്ച യുവതിക്ക് പരിശോധന നടത്തുകയയിരുന്നു. ചൊവ്വാഴ്ച ഫലം വന്നപ്പോള്‍ കൊവിഡ് 19 സ്ഥിതീകരിച്ചു.തുടര്‍ന്ന് ചികിത്സക്കായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകുന്നതിനായി 108 ആബുലന്‍സിനെ വിവരമറിയിച്ചു. എന്നാല്‍ ഇന്നലെയും ആബുലന്‍സ് എത്താത്തതിനാല്‍ യുവതിയുടെ ഭര്‍ത്താവ് സ്വന്തം വാഹനത്തില്‍ മഞ്ചേരിയിലേക്ക് കൊണ്ട് പോകാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനെ ഒരു വിഭാഗം നാട്ടുകാര്‍ എതിര്‍ത്തു. ഇതോടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തുകയും പ്രസവ ശുശ്രൂഷക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഭര്‍ത്താവ് യുവതിയുടെ കൂടെ ഉണ്ടായിരുന്നതിനാലും വേറെ സമ്പര്‍ക്കര്‍മില്ലാത്തതിനാലും തടയണ്ടതില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് യുവതിയും ഭര്‍ത്താവും സ്വന്തം വാഹനത്തില്‍ മഞ്ചേരിക്ക് പോയി.
അതേ സമയം മലപ്പുറം ജില്ലയില്‍ ഇന്ന് 201 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 167 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 15 പേര്‍ക്ക് ഉറവിടമറിയാതെയാണ് കോവിഡ് 19 ബാധിച്ചത്. വൈറസ് ബാധയുണ്ടായവരില്‍ ആറ് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന ഏഴ് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.
അതേസമയം ജില്ലയില്‍ ഇന്ന് 151 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി. ഇതുവരെ 9,104 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
42,284 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 2,063 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 354 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 1,300 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 1,28,721 സാമ്പിളുകളാണ് ജില്ലയില്‍ നിന്ന് പരിശോധനക്കയച്ചത്. ഇതില്‍ 1,350 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്.

Sharing is caring!