കരിപ്പൂര്‍ എയര്‍പോര്‍ട്ട് വികസന കമ്മിറ്റി യോഗം ഇന്ന് ചേര്‍ന്നു
കൊണ്ടോട്ടി: കരിപ്പൂര്‍ എയര്‍പോര്‍ട്ട് വികസന കമ്മിറ്റി യോഗം ഇന്ന് ചേര്‍ന്നു. ആഗസ്റ്റ് 7 ന് ഉണ്ടായ വിമാന പകടവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു പ്രധാനമായും ചര്‍ച്ച ചെയ്തത്. റണ്‍വേ വികസനത്തിനായി റണ്‍വേയുടെ കിഴക്ക് വശത്തുള്ള 19 ഏക്കര്‍ സ്ഥലം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താനുള്ള നടപടിയുമായി മുന്നോട്ടു പോകണമെന്നാണ് കമ്മിറ്റിയുടെ തീരുമാനം. ദുരന്തത്തിനുശേഷം നിര്‍ത്തലാക്കിയ എല്ലാ വലിയ വിമാനങ്ങളും എത്രയും പെട്ടെന്ന് പുനരാരംഭിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വകുപ്പ് മന്ത്രിയുമായും അതോറിറ്റിയുമായും ചര്‍ച്ച ചെയ്ത് എത്രയും പെട്ടന്ന് തീരുമാനമുണ്ടാക്കും. വിമാന അപകട രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരെ യോഗം പ്രത്യേകം അഭിനന്ദിച്ചു.
വിമാനത്താവളത്തിന്റെ വികസനത്തിന് പ്രദേശവാസികളുടെ ദുരിതത്തിലാക്കാതെ ആവശ്യമായ നഷ്ടപരിഹാരം നല്കി സ്ഥലമേറ്റെടുക്കണം. ഏറ്റവും അനിവാര്യമായ വികസനത്തിന് ആവശ്യ സ്ഥലം മാത്രമാണ് ഏറ്റെടുക്കേണ്ടത്. നിലവില്‍ എയര്‍പോര്‍ട്ട് അഥോറിറ്റിയുടെ സ്ഥലം കൂടി പ്രയോജനപ്പെടുത്തിയാവും ഭൂമി ഏറ്റെടുക്കുക. ഇതില്‍ പഠനം നടത്താന്‍ എയര്‍പോര്‍ട്ട് ഡയറക്ടറെ യോഗം ചുമതലപ്പെടുത്തി. യോഗത്തില്‍ ഉപദേശക സമിതി ചെയര്മാന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി അധ്യക്ഷനായി. എംപിമാരായ ഇ,ടി.മുഹമ്മദ് ബഷീര്‍, എം.കെ.രാഘവന്, എംഎല്‍എമാരായ ടി.വി.ഇബ്രാഹീം, പി.അബ്ദുള്‍ ഹമീദ്, മലപ്പുറം ജില്ലാകളകക്ടര് ഗോപാലകൃഷ്ണന്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ശ്രീനിവാസ റാവു, മുന്‍ എംഎല്‍എ കെ.മുഹമ്മദുണ്ണിഹാജി, കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്സണ്‍ കെ.സി.ഷീബ, സി.ഇ.ചാക്കുണ്ണി, ഷഹീദ്, വിമാത്തവാളത്തിലെ ഏജന്‍സി പ്രതിനിധികള്‍ സംബന്ധിച്ചു.
RECENT NEWS
സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു
മലപ്പുറം: സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു. മലപ്പുറത്ത് നടന്ന യോഗത്തിൽ ലീഗ് അനുകൂല വിഭാഗം മാത്രമാണു പങ്കെടുത്തത്. ലീഗ് വിരുദ്ധ പക്ഷം വിട്ടുനിന്നു. എന്നാൽ സമസ്ത-ലീഗ് അഭിപ്രായ വ്യത്യാസങ്ങൾ [...]