പൊന്നാനിയിലെ സാഹിത്യ, സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ കോവിഡ് ബാധിച്ച് മരിച്ചു

പൊന്നാനി: എഴുത്തുകാരനും, സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ കെ.എ.ഉമ്മര്‍ കുട്ടി (63) കോവിഡ് ബാധിച്ച് മരിച്ചു. മഞ്ചേരി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പൊന്നാനിയിലെ ആദ്യ കോവിഡ് മരണമാണ്.
പൊന്നാനിയിലെ സാഹിത്യ, സാംസ്‌ക്കാരിക പ്രവര്‍ത്തകനാണ് മരിച്ചത്. രണ്ടു ദിവസം മുമ്പ് കടുത്ത പനി ബാധിച്ചതിനെത്തുടര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് നടത്തിയ ആന്റി ജെന്‍ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.നേരത്തെ ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. നാടകകൃത്തും സംവിധായകനും, എഴുത്തുകാരനും, സംഘാടകനുമായിരുന്നു. ഖബറടക്കം കോവിഡ് പ്രോട്ടോ കോള്‍ പാലിച്ച് പൊന്നാനി തഖ്വ പള്ളി ഖബര്‍സ്ഥാനില്‍ നടന്നു.
ഭാര്യ:കോഴിക്കോട് എണ്ണപ്പാടം സ്വദേശി ഖമറുന്നിസ. (നോവലിസ്റ്റ് എന്‍. പി. മുഹമ്മദിന്റെ മരുമകള്‍). . മക്കള്‍: ലത്തീഫ് (സിവില്‍ എന്‍ജിനീയര്‍, ദുബായ്). ,റഹ്മത്ത് (സോഫ്റ്റ് എന്‍ജിനീയര്‍, ചെന്നൈ) , ഹനീന (എം. എസ്. ഡബ്ലിയു. വിദ്യാര്‍ത്ഥിനി). മാതാവ്: മറിയു.സഹോദരങ്ങള്‍: കുഞ്ഞി ബാവ (റിട്ട. പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ്) , ബാവാസ് (സൗദി അറേബ്യ) ,മുഹമ്മദ് കുട്ടി (റിട്ട. കേരള ഗ്രാമീന്‍ ബാങ്ക്) ,ആസിയ, പരേതരായ പരീക്കുട്ടി, കുഞ്ഞാത്തുട്ടി.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *