താനൂരില്‍നിന്നും കടലില്‍കാണാതായ രണ്ടുപേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

താനൂരില്‍നിന്നും കടലില്‍കാണാതായ രണ്ടുപേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

താനൂര്‍: മത്സ്യബന്ധനത്തിന് പോയി അപകടത്തില്‍ പെട്ടു കാണാതായ ഫൈബര്‍ വള്ളത്തിലെ രണ്ട് പേരില്‍ ഒരാളുടെ മൃതദേഹം കണ്ടത്തി. ഒട്ടുംപുറം സ്വദേശി കുഞ്ഞാലകത്ത് ഉബൈദ് (35)നെയാണ് ഹാര്‍ബറിന്റെ സമീപത്ത് നിന്നും കോസ്റ്റ്ഗാഡ് കണ്ടത്തിയത്. ഒട്ടും പുറത്ത് നിന്നും മത്സ്യ ബന്ധനത്തിന് പോയ പൊന്നൂസ് വള്ളമാണ് അപകടത്തില്‍പ്പെട്ടത്. ഇനിയും ഒരാളെ കണ്ടത്താനുണ്ട്, അഞ്ചപേരില്‍ മൂന്ന് പേര്‍ നീന്തി കരക്കെത്തിച്ചിരുന്നു. ഉബൈദിന്റെ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണ്. നാളെ ഫാറൂഖ് പള്ളി യില്‍ കബറടക്കം നടക്കും. പിതാവ്: ഉമ്മര്‍. മാതവ്: ആയിഷ. ഭാര്യ: ഫാത്തിമ. മക്കള്‍: ഇതെയ്ഫ, മുസ്തഫ. മരുമകന്‍: അബ്ദുള്‍ മുനീര്‍.

Sharing is caring!