മലപ്പുറം മങ്കടയില്‍വെച്ച് വിജിലന്‍സ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് ടിപ്പര്‍ലോറികള്‍ തടഞ്ഞ് പണംതട്ടിയ പ്രതികള്‍ പിടിയില്‍
മലപ്പുറം: മലപ്പുറം മങ്കടയില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം അപഹരിച്ച രണ്ടു പ്രതികള്‍ അറസ്റ്റില്‍. സൈദ് മുഹമ്മദ് ഹാദി(52), മുഹമ്മദ് നൗഫല്‍ (39) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. മങ്കട യുകെ പടി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ടിപ്പര്‍ലോറികള്‍ തടഞ്ഞ പ്രതികള്‍ തങ്ങള്‍ സെന്‍ട്രല്‍ വിജിലന്‍സ് ഉദ്യോഗസ്ഥരാണെന്നും കഴുത്തില്‍ ധരിച്ച ആന്റി കറപഷന്‍ ഓഫ് ഇന്ത്യ എന്ന ടാഗ് കാണിച്ചുകൊടുക്കുകയും ചെയ്തു തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വാഹനവും രേഖകളും പരിശോധിച്ച ശേഷം അനധികൃത ചെങ്കല്‍ ക്വാറിയില്‍ നിന്നും കല്ല് കടത്തിക്കൊണ്ടു പോവുകയാണെന്നും വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുകയാണെന്ന് ഭീഷണിപ്പെടുത്തി. വാഹനം കസ്റ്റഡിയിലെടുക്കാതിരിക്കാനും കേസില്‍ പ്രതികള്‍ ആക്കാതിരിക്കാനും പരാതിക്കാരനെ ഭീഷണിപ്പെടുത്തി പതിനായിരം രൂപ വാങ്ങിക്കുകയും ചെയ്തു.
പിന്നീട് സംശയം തോന്നിയ പരാതിക്കാരന്‍ മങ്കട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പെരിന്തല്‍മണ്ണ എ.എസ്.പി ഹേമലതയുടെ നേതൃത്വത്തില്‍ മങ്കട ഇന്‍സ്പെക്ടര്‍ സി എന്‍ സുകുമാരന്‍ അന്വേഷണം ആരംഭിക്കുകയും അന്വേഷണത്തില്‍ പ്രതികള്‍ വന്ന വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.
പെരിന്തല്‍മണ്ണ എ.എസ്.പി ഹേമലതയുടെ പ്രത്യേക അന്വേഷണസംഘത്തില്‍ മങ്കട ഇന്‍സ്പെക്ടര്‍ സി.എം. സുകുമാരന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അബ്ദുല്‍സലാം നെല്ലായ, ജയമണി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബാലകൃഷ്ണന്‍, രാജീവ്,സമീര്‍ പുല്ലോടന്‍, ഷമീര്‍ ഹുസൈന്‍, സുധീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ സഞ്ചരിച്ച വാഹനവും അനവധി വ്യാജ രേഖകളും പിടിച്ചെടുക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതികളെ പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രണ്ടാം കോടതിയില്‍ ഹാജരാക്കി.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




