രണ്ടായിരം രൂപയുടെ പണമിടപാട് തര്‍ക്കം മലപ്പുറം കാവുംപുറത്ത് അതിഥി തൊഴിലാളി നാട്ടുകാരനെ കത്തികൊണ്ട് കുത്തി; ഒളിവില്‍പോയ പ്രതി അറസ്റ്റില്‍

രണ്ടായിരം രൂപയുടെ പണമിടപാട് തര്‍ക്കം മലപ്പുറം കാവുംപുറത്ത് അതിഥി തൊഴിലാളി നാട്ടുകാരനെ കത്തികൊണ്ട്  കുത്തി; ഒളിവില്‍പോയ പ്രതി അറസ്റ്റില്‍

മലപ്പുറം: രണ്ടായിരം രൂപയുടെ പണമിടപാട് സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് നാട്ടുകാരനെ കത്തികൊണ്ട് കുത്തി അതിഥിതൊഴിലാളി. കഴിഞ്ഞ മാസം 30ന് വളാഞ്ചേരി കാവുംപുറത്ത് വെച്ച് നടന്ന അടിപിടിയില്‍ കത്തികൊണ്ട് കുത്തിയ അതിഥി തൊഴിലാളിയായ ആസ്സാം സ്വദേശി മഹാബൂല്‍ ഹക്ക് (27) നെ വളാഞ്ചേരി എസ്എച്ച് ഒ എം.കെ.ഷാജിയും സംഘവും അറസ്റ്റ് ചെയത് വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കത്തിക്കുത്തില്‍ ഗുരുതരമായി പരിക്കേറ്റ വളാഞ്ചേരി പൈങ്കണ്ണൂര്‍ സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞു വരികയാണ്. ഇരുവരും നിസ്സാര വിഷയത്തിലാണ് തര്‍ക്കമുണ്ടായതെന്നും അടിപിടിയില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞമാസം 30ന് വളാഞ്ചേരി കാവുംപുറത്ത് വെച്ചാണ് സംഭവം. ആസ്സാം സ്വദേശി മഹാബൂല്‍ ഹക്കും സുഹൃത്തുക്കളും നാട്ടുകാരുമായ മറ്റു രണ്ടുപേരും ചേര്‍ന്നാണ് വളാഞ്ചേരി പൈങ്കണ്ണൂര്‍ സ്വദേശിയെ കുത്തിയതെന്ന് പോലീസ് പറഞ്ഞു. പരുക്കേറ്റ് വ്യക്തിയെ കാവുംപുറത്തേക്ക് വിളച്ചുവരുത്തിയായാണ് അക്രമം നടത്തിയത്. അന്യസംസ്ഥാന തൊഴിലാളി ഹക്കിന് നല്‍കാനുള്ള 2000 രൂപ നല്‍കണമെന്നാവശ്യപ്പെട്ടാണ് അക്രമം നടത്തിയതെന്നാണ് വിവരം. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ ഒളിവിലാണ്.ആസ്സാം സ്വദേശി മഹാബൂല്‍ ഹക്കും ഒളിവിലായിരുന്നുവെങ്കിലും പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. അതേ സമയം 500രൂപ നഷ്ടപ്പപ്പെട്ടതിനെ തുടര്‍ന്ന് അതിഥിതൊഴിലാളികള്‍ മലപ്പുറത്തുകയ്യാങ്കളി നടന്നതും മാസങ്ങള്‍ക്ക് മുമ്പാണ്. പണം കാണാതായതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായത്. ഒരാള്‍ കത്തി കൊണ്ടുള്ള കുത്തേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. മലപ്പുറം വേങ്ങര ഇരിങ്ങല്ലൂര്‍ റോഡില്‍ യാറം പടിയില്‍ സ്വകാര്യ കെട്ടിടത്തിന് മുകളില്‍ താമസിക്കുന്ന ബീഹാര്‍ വൈശാലി ജില്ലക്കാരനായ സന്തോഷ് കുമാര്‍ (25)നാണ് പരിക്കേറ്റിരുന്നത്.
സംഭവുമായി ബന്ധപ്പെട്ട് കൂടെ താമസിക്കുന്ന ബീഹാര്‍ സ്വദേശി കുടിയായ രാജാസഹാനി 25 പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.

Sharing is caring!