കരിപ്പൂരില്‍ ഡിആര്‍ഐ ഉദ്യോഗസ്ഥരെ കാറിടിച്ച് വീഴ്ത്തി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ നാല് വിമാനത്താവള ജീവനക്കാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

കരിപ്പൂരില്‍ ഡിആര്‍ഐ  ഉദ്യോഗസ്ഥരെ കാറിടിച്ച്  വീഴ്ത്തി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ നാല് വിമാനത്താവള ജീവനക്കാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

കരിപ്പൂര്‍: കരിപ്പൂരില്‍ ഡിആര്‍ഐ ഉദ്യോഗസ്ഥരെ കാറിടിച്ച് വീഴ്ത്തി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ നാല് വിമാനത്താവള ജീവനക്കാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. വിമാനത്താവളം ക്ലീനിങ് വിഭാഗത്തിലെ സൂപ്പര്‍വൈസര്‍മാരായ അബ്ദുല്‍ സലാം, അബ്ദുല്‍ ജലീല്‍, പ്രഭാത്, മുഹമ്മദ് സാദിഖ് എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇടിപ്പിച്ച കാര്‍ ഓടിച്ചിരുന്ന മുക്കം സ്വദേശി നിസാറാണ് അറസ്റ്റിലായ അഞ്ചാമന്‍. 3.4 കിലോ സ്വര്‍ണമാണു കാറില്‍നിന്ന് കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെയാണ് വിമാനത്താവള റോഡില്‍ പരിശോധനയ്ക്കായി ബൈക്കിലെത്തിയ രണ്ടു ഡിആര്‍ഐ ഉദ്യോഗസ്ഥരെ സംഘം ഇന്നോവ കാറിടിപ്പിച്ച് വധിക്കാന്‍ ശ്രമിച്ചത്.ഡിആര്‍ഐ ഇന്‍സ്പെക്ടര്‍ ആല്‍ബര്‍ട്ട് ജോര്‍ജ്, ഡ്രൈവര്‍ നജീബ് എന്നിവര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവത്തില്‍ മുക്കം പഴനിങ്ങല്‍ വീട്ടില്‍ നിസാര്‍ ആണ് പിടിയിലായത്.നിസാറിന്റെ കൂടെയുണ്ടായിരുന്ന അരീക്കോട് പത്തനാപുരം സ്വദേശി ഫസലുറഹ്മാന്‍ സംഭവസ്ഥലത്തുനിന്നു മുങ്ങിയിരുന്നു.ഇയാള്‍ക്കു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇയാളുടെ വീട്ടിലും പോലീസ് പരിശോധന നടത്തി.സംഭവത്തിനു പിന്നില്‍ കൊടുവളളി സ്വര്‍ണക്കടത്ത് സംഘമാണെന്ന് അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്.കരിപ്പൂര്‍ വിമാനത്താവള ശുചീകരണ തൊഴിലാളികളെ ഇടനിലക്കാരാക്കി സ്വര്‍ണം കടത്തുന്നതു സംബന്ധിച്ചു നേരത്തെ തന്നെ ഡിആര്‍ഐക്കു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. കോഴിക്കോട്ടുനിന്നും കൊച്ചിയില്‍നിന്നുമായി ഉദ്യോഗസ്ഥര്‍ ഇതിനകം വിമാനത്താവളത്തില്‍ എത്തിയിരുന്നു.യാത്രക്കാരന്‍ കൊണ്ടുവരുന്ന സ്വര്‍ണം ശുചിമുറിയില്‍ ഒളിപ്പിച്ച് ഇവ പിന്നീടു ശുചീകരണ തൊഴിലാളികളുടെ സഹായത്തോടെ പുറത്തു കടത്തുകയാണ് പതിവ്.ഞായറാഴ്ച സ്വര്‍ണക്കൈമാറ്റം നടക്കുന്നതിനിടയില്‍ പിടികൂടാനായിരുന്നു സംഘം ബുളളറ്റിലും കാറിലുമായി എത്തിയത്.എന്നാല്‍, ഇതിനു സാധിക്കാതെ വന്നപ്പോള്‍ സ്വര്‍ണം കൊണ്ടു പോകാനെത്തിയ സംഘത്തിന്റെ വാഹനങ്ങള്‍ നിരീക്ഷണത്തിലാക്കി. രണ്ട് വാഹനത്തിലായാണു കളളക്കടത്ത് സംഘമുണ്ടായിരുന്നത്. എന്നാല്‍, അപകടം വരുത്തിയ വാഹനത്തിലായിരുന്നു സ്വര്‍ണമുണ്ടായിരുന്നത്. പിടിയിലായ നിസാറും പിടികൂടാനുളള ഫസലും മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്.വിമാനത്താവള റോഡ് അടിവാരം ബസ് സ്റ്റോപ്പിലെത്തെത്തിയപ്പോളാണ് കളളക്കടത്ത് വാഹനം ഡിആര്‍ഐ സംഘം തടഞ്ഞത്. കളളക്കടത്തുകാര്‍ ഡിആര്‍ഐ സംഘമാണെന്ന് അറിഞ്ഞതോടെ വാഹനം വെട്ടിച്ച് ഉദ്യോഗസ്ഥരായ ആല്‍ബര്‍ട്ട് ജോര്‍ജ്,നജീബ് എന്നിവരെത്തിയ ബുളളറ്റ് ഇടിച്ചിട്ടു കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു.ഇടിച്ചിട്ട ബുളളറ്റ് 20 മീറ്ററോളും റോഡിലൂടെ വലിച്ചിഴച്ച വാഹനം റോഡരികില്‍ മരക്കുറ്റിയിലും ടെലിഫോണ്‍ ബോക്സിലും ഇടിച്ചാണ് നിന്നത്. മൂന്നു കി

Sharing is caring!