താനൂരില്‍ രണ്ടുപേരേയും പൊന്നാനിയില്‍ ഒരാളേയും കടലില്‍ കാണാതായി

താനൂരില്‍ രണ്ടുപേരേയും പൊന്നാനിയില്‍ ഒരാളേയും കടലില്‍ കാണാതായി

മലപ്പുറം: മലപ്പുറത്തെ തീരദേശങ്ങളില്‍നിന്നും കടലില്‍ മത്സ്യബന്ധനത്തിന് പോയ മൂന്നു തൊഴിലാളികളെ കാണാതായി. താനൂരില്‍നിന്നുംപോയ രണ്ടുപേരേയും പൊന്നാനിയില്‍ ഒരാളേയും കടലില്‍ കാണാതായത്.
പൊന്നാനിയില്‍നിന്നും വള്ളത്തില്‍പോയ മുക്കാടി സ്വദേശി മദാറിന്റെ വീട്ടില്‍ കബീര്‍ (35), താനൂരില്‍നിന്നുംബോട്ടില്‍ പോയ താനൂര്‍ ഒട്ടുംപ്പുറം സ്വദേശികളായ കുഞ്ഞാലകത്ത് ഉബൈദ് (35), കെട്ടുങ്ങല്‍ കുഞ്ഞിമോന്‍ (60) എന്നിവരെയാണ് അപകടത്തില്‍ കാണാതായത്.
മലപ്പുറം ജില്ലയിലെ തീരദേശത്ത് മൂന്ന് മത്സ്യ ബന്ധന യാനങ്ങളാണ് കടലില്‍ അപകടത്തില്‍പെട്ടത്. രണ്ടുഫൈബര്‍ വള്ളങ്ങളും, ഒരു മത്സ്യ ബന്ധന ബോട്ടുമാണ് അപകടത്തില്‍പെട്ടത്. പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ ഒരുബോട്ടും, ഒരുവള്ളവുമാണ് കാണാതായത്. ബോട്ടിലെ ആറ് തൊഴിലാളികളെയും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തി കരക്കെത്തിച്ചെങ്കിലും വള്ളത്തില്‍പോയ കബീറിനെയാണ് കാണാതായത്. വള്ളത്തിലെ മറ്റുള്ളവര്‍ നീന്തികരക്ക് കയറി. താനൂരില്‍നിന്നും ബോട്ടില്‍പോയ രണ്ടുപേരേയും കാണാതായി. അഞ്ചുപേരാണ് ഞായറാഴ്ച രാവിലെ ഏഴര മണിയോടെ താനൂരില്‍നിന്നും പൊന്നൂസ് വള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയത്. എന്നാല്‍ ആറ് കിലോമീറ്റര്‍ ദൂരം പിന്നിട്ടപ്പോള്‍ കാലവസ്ഥ മോശമായി തോന്നിയതിനാല്‍ തിരിച്ച് വരാന്‍ ശ്രമിക്കുന്നതിനിടയിലാണ് ശക്തമായ കാറ്റിലും തിരയിലുംപ്പെട്ടത്. ഇതിനിടെ മൂന്ന് പേര്‍ നീന്തി കരക്കെത്തിയെങ്കിലും രണ്ട് പേരെ കണ്ടത്താനായില്ല.
പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ ബോട്ടും, ആറ് തൊഴിലാളികളെയും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികളാണ് കണ്ടെത്തി കരക്കെത്തിച്ചത്. ബോട്ട് അപകടത്തില്‍ പെട്ടതോടെ ലൈഫ് ജാക്കറ്റ് ധരിച്ച് നീന്തിയ തൊഴിലാളികളെ മന്ദലാംകുന്ന് ഭാഗത്ത് വെച്ചാണ് രക്ഷപ്പെടുത്തിയത്. എന്‍ജിന്‍ തകരാറിലായി വിള്ളല്‍ വന്ന് വെള്ളം കയറിയ അവസ്ഥിലാണ് ബോട്ടെന്ന സന്ദേശം ലഭിച്ചിരുന്നു. ഞായറാഴ്ച രാത്രിയിലാണ് നാലുപേരുമായി പൊന്നാനിയില്‍ നിന്നും പോയ നൂറില്‍ ഹുദ എന്ന വള്ളം അപകടത്തില്‍ പെട്ട വിവരം ലഭിച്ചത്.

Sharing is caring!