മലപ്പുറം കുറ്റിപ്പാലയില്‍ മരിച്ച വ്യക്തിക്ക് ആന്റിജന്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ആര്.ടി.പി.സി ആര് പരിശോധനയില്‍ കോവിഡില്ല
![മലപ്പുറം കുറ്റിപ്പാലയില്‍ മരിച്ച വ്യക്തിക്ക് ആന്റിജന്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ആര്.ടി.പി.സി ആര് പരിശോധനയില്‍ കോവിഡില്ല](https://cdn.statically.io/img/malappuramlife.com/wp-content/uploads/2020/09/2-11.jpg)
മലപ്പുറം: മലപ്പുറത്ത് ആന്റിജന്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ച് മരിച്ച
വ്യക്തിക്ക് ആര്.ടി.പി.സി ആര് പരിശോധനയില്‍ കോവിഡില്ല. ചികിത്സയിലിരിക്കെ മരിച്ച എടപ്പാള്‍.കുറ്റിപ്പാല അമൃതാനന്ദമയി മഠത്തിനു സമീപം താമസിക്കുന്ന പള്ളി മഠത്തില്‍ വീട്ടില്‍ ദാമോദര(76)നാണ് ആന്റിജന്‍ ടെസ്റ്റില്‍ പോസറ്റീവായതിനെ തുടര്‍ന്ന് കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കരിച്ചിരുന്നത്. തുടര്‍ന്ന്് മരണശേഷം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആര്.ടി.പി.സി.ആര് പരിശോധന നടത്തിയപ്പോഴാണ് നെഗറ്റീവ് റിസള്‍ട്ട് വന്നത്. കഴിഞ്ഞ ദിവസം വാര്‍ദ്ധക്യസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ദാമോദരന്‍ മരിച്ചത്. ആന്റിജന്‍ പരിശോധനാ ഫലംപോസ്റ്റീവ് ആയതിനെ തുടര്‍ന്ന് വിശദമായ പരിശോധനക്കായി സ്രവം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് അയച്ചിരുന്നത്. ഇതിന്റെ ഫലമാണ് ഇന്ന് നെഗറ്റീവായി ലഭിച്ചത്. വിവിധ അസുഖങ്ങള്‍ മൂലം ബുദ്ധിമുട്ടിയിരുന്ന ദാമോദരനെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ചികിത്സക്കിടെയാണ് മരണം സംഭവിച്ചത്. തുടര്‍ന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഫലം നെഗറ്റീവ് ആയത്. മൃദദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഈശ്വരമംഗലം സ്മശാനത്തില്‍ സംസ്കരിച്ചു.ഭാര്യ: ഭാസുര.
മക്കള്‍ :ജനിത്, ധനീഷ് (ഇരുവരും പരേതര്‍). ആത്മജ, റീജ. മരുമക്കള്‍: രാജന് കണ്ണൂര്‍, ദാമു നാരായണന് തൃത്താല.
RECENT NEWS
![](https://malappuramlife.com/wp-content/uploads/2025/01/IMG-20250121-WA0154-e1737566455307-700x400.jpg)
ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് – പ്രതിഷേധ സംഗമം
മലപ്പുറം : സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കിനിടനുബന്ധിച്ച് അസറ്റ് ( അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്) മലപ്പുറം സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ശമ്പള [...]