വെട്ടുന്നതിനിടയില്‍ മരത്തില്‍നിന്നും വീണ് മലപ്പുറം ആതവനാട്ടെ മധ്യവയസ്‌കന് ദാരുണാന്ത്യം

വെട്ടുന്നതിനിടയില്‍ മരത്തില്‍നിന്നും വീണ് മലപ്പുറം ആതവനാട്ടെ മധ്യവയസ്‌കന് ദാരുണാന്ത്യം

വളാഞ്ചേരി: മരം വെട്ടുന്നതിനിടെയുണ്ടായ അപകടത്തില്‍ മധ്യവയസ്‌കന് ദാരുണാന്ത്യം. ആതവനാട് കാവുങ്ങല്‍ നൂറാംപറമ്പില്‍ വേലായുധന്‍ (60) ആണ് ഞായറാഴ്ച രാവിലെ പത്തോടെയുണ്ടായ അപകടത്തില്‍ മരിച്ചത്. മരത്തില്‍ നിന്നും വീണ ഇദ്ദേഹം അരയില്‍ കെട്ടിയ കയറില്‍ തൂങ്ങി നില്ക്കുകയായിരുന്നു.തിരൂരില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് സംഘമാണ് ഇദ്ദേഹത്തെ താഴെ ഇറക്കിയത്. ഉടന്‍ തന്നെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കോവിഡ് പരിശോധനക്കും പോസ്റ്റ് മോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്ക്ക് വിട്ട് കൊടുക്കും.
ഭാര്യ : കാര്‍ത്യയനി. മക്കളില്ല.

Sharing is caring!