മലപ്പുറത്തെ കിക്ക് ബോക്സിങ് താരം കിണറ്റില്‍ മരിച്ച നിലയില്‍
മലപ്പുറം: മലപ്പുറത്തെ കിക്ക് ബോക്സിങ് താരത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.താനൂര്‍ – നന്നമ്പ്ര മേലേപ്പുറം പള്ളാട്ട് ഇടവഴി ചെറിയോടത്തില്‍ ഹരിദാസന്റെ മകന് ഹരി കൃഷ്ണന് (23) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 ന് കാണാതായത് ആയിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ആണ് സമീപത്തെ തോട്ടത്തിനുള്ളിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
താനൂര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം മോര്‍ച്ചറിയില്‍.
കിക്ക് ബോക്സിങില്‍ ജില്ല, സ്റ്റേറ്റ് മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. അമ്മ- ഉഷാകുമാരി, സഹോദരന് കൃഷ്ണദാസ്
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]