മലപ്പുറം നെടുവയില്‍ ഭര്‍ത്താവ് മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഭാര്യയും മരണപെട്ടു

മലപ്പുറം നെടുവയില്‍ ഭര്‍ത്താവ് മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഭാര്യയും മരണപെട്ടു

പരപ്പനങ്ങാടി :ഭര്‍ത്താവു മരിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ ഭാര്യയും മരണപെട്ടു .ചെട്ടിപ്പടി നെടുവ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപം താമസിക്കുന്ന റിട്ടയേര്‍ഡ് അധ്യാപകന്‍ കൊല്ലംതൊടി രാമചന്ദ്രനാണ് (84) വെള്ളിയാഴ്ച ഉച്ചക്ക് രണ്ടര മണിയോടെ മരണപ്പെട്ടത് .മരണവാര്‍ത്ത അറിഞ്ഞു കണ്ണൂരില്‍ ആയിരുന്ന മകള്‍ ശാലിനി വന്നതോടെ പിതാവ് മരണപ്പെട്ട ദുഃഖം വികാരഭരിതമായി പങ്കുവെക്കുന്നതിനിടെയാണ് ഭാര്യ വിമലക്കു (72) ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് .ഉടന്‍ തന്നെ പരപ്പനങ്ങാടി നഹാസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു .അരിയല്ലൂര്‍ എംവി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ചിത്രകലാ അധ്യാപകന്‍ ആയിരുന്നു രാമചന്ദ്രന്‍ .മകള്‍ ശാലിനിക്ക് പുറമെ ഷാജന്‍ (അധ്യാപകന്‍ എംവി ഹയര്‍ സെക്കന്ററി സ്‌കൂള്‍ ,അരിയല്ലൂര്‍ ).മരുമക്കള്‍ ശോഭിക ,പ്രസാദ് (കേരള കൗമുദി ,കണ്ണൂര്‍ ).സംസ്‌കാരം ഇന്ന് (ശനി രാവിലെ 9 നു വീട്ടുവളപ്പില്‍

Sharing is caring!