മലപ്പുറത്തെ അപമാനിച്ച സന്ദീപ് വാര്യരെ ട്രോളി അജു വര്‍ഗീസ്

മലപ്പുറം: ആന കൊല്ലപ്പെട്ട വിഷയത്തില്‍ മലപ്പുറം ജില്ലയെ വര്‍ഗീയമായ ആക്രമിച്ച ബി ജെ പി വക്താവ് സന്ദീപ് വാര്യര്‍ക്കെതിരെ പ്രശസ്ത സിനിമാ താരം അജു വര്‍ഗീസ്. ആനയുടെ മരണവുമായ ബന്ധപ്പെട്ട് ഒരു ചാനല്‍ ചര്‍ച്ചയിലാണ് സംഭവം നടന്നത് മലപ്പുറത്തല്ലെങ്കിലും ഈ വിഷയത്തില്‍ നേരത്തെ സ്വീകരിച്ച നിലപാടില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞത്. ഇതിനെതിരെയാണ് അജു വര്‍ഗീസ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
എന്റെ നാട്ടില്‍ മരണം വരെ വര്‍ഗീയത നടക്കില്ലെന്നാണ് അജു വര്‍ഗീസ് കുറിച്ചത്. മലപ്പുറം എന്തു ചെയ്തുവെന്ന് തനിക്കറിയണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. അഭിപ്രായം പറഞ്ഞാല്‍ കുടുംബത്തെ ലക്ഷ്യം വെക്കുന്നതിനാല്‍ തനിക്ക് ഭാര്യയും നാല് മക്കളും ഉള്ളതായി ആദ്യമേ അറിയിക്കുന്നെന്നും അജു ഫേസ്ബുക്കില്‍ കുറിച്ചു. ഇന്‍കം ടാക്സ് അടക്കുന്ന മണ്ടനാണ് താനെന്ന് കൂടി സന്ദീപ് വാര്യരെ പുച്ഛിച്ചാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഫ്രഷ്… ഫ്രഷ്
എനിക്ക് 4 കുട്ടികള്‍ ഒരു ഭാര്യ… രീതി വെച്ച് അറിയിച്ചു എന്നേയുള്ളു.. അഭിപ്രായം പറഞ്ഞാല്‍ കുടുംബം ആണല്ലോ ശീലം…
പക്ഷെ ഇവിടെ.. എന്റെ നാട്ടില്‍…മരണം വരെ വര്‍ഗീയത നടക്കില്ല… എനിക്ക് രാഷ്ടീയയം ഇല്ലാ..Tax അടക്കുന്ന ഒരു മണ്ടന്‍ ആണ് ഞാന്‍…മണ്ടന്‍ മാത്രം
മലപ്പുറം എന്ത് ചെയ്തു… എനിക്കറിയണം
RECENT NEWS

എസ് ബി ഐ ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാർഡിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത നിലമ്പൂരുകാരൻ അറസ്റ്റിൽ
ബാങ്കിന്റെ ശാഖയിൽ ക്രെഡിറ്റ് കാർഡ് ക്യാൻസൽ ചെയ്യാൻ വരുന്ന ഇടപാടുകാരെ പറ്റിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.