നിരോധനാജ്ഞയില്‍ മലപ്പുറം നഗരത്തില്‍ ഒറ്റപ്പെട്ട നിര്‍ധനര്‍ക്ക് ഭക്ഷണം നല്‍കി മുനവ്വറലി തങ്ങള്‍

നിരോധനാജ്ഞയില്‍ മലപ്പുറം നഗരത്തില്‍ ഒറ്റപ്പെട്ട നിര്‍ധനര്‍ക്ക് ഭക്ഷണം നല്‍കി മുനവ്വറലി തങ്ങള്‍

മലപ്പുറം: കോവിഡ് മഹാമാരിയെ തുടര്‍ന്ന് മലപ്പുറം നഗരത്തില്‍ ഭക്ഷണം ലഭിക്കാതെ പ്രയാസനുഭവിക്കുന്ന ആളുകള്‍ക്ക് സ്വാന്തനമായി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍.
നഗരം മുഴുവന്‍ ലോക്ഡൗണ്‍ ആയി നില്‍ക്കുന്ന സാഹചര്യത്തില്‍ ഭക്ഷണം ലഭിക്കാത്തെ ആളുകളെ ശ്രദ്ധയില്‍ പെട്ടപ്പോളാണ് യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡിന്റെ നേതൃതത്തില്‍ ഭക്ഷണം വിതരണം ചെയ്തത്. ദേശീയ വൈസ് പ്രസിഡന്റ് പി. വി. അഹമ്മദ് സാജു,യൂത്ത് ലീഗ് മലപ്പുറം മണ്ഡലം വൈസ് പ്രസിഡന്റ് ഹക്കിം കോള്‍മണ്ണ, മലപ്പുറം മുന്‍സിപ്പല്‍ വൈറ്റ് ഗാര്‍ഡ് വൈസ് ക്യാപ്റ്റന്‍ ക്യാപ്റ്റന്‍ ഫൈസല്‍, ഹാഫിദ് പരി, ആരിഫ് കളപ്പാടന്‍, നിസ്സാം മണ്ണിശ്ശേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Sharing is caring!