ബീച്ചില്‍ സുഹൃത്തുക്കള്‍ ഇരിക്കുന്ന സമയത്ത് സദാചാര പോലീസ് ചമഞ്ഞ് അക്രമിച്ച യുവാവിനെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു

ബീച്ചില്‍ സുഹൃത്തുക്കള്‍  ഇരിക്കുന്ന സമയത്ത്  സദാചാര പോലീസ് ചമഞ്ഞ്  അക്രമിച്ച യുവാവിനെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു

തിരൂര്‍: ബീച്ചില്‍ സുഹൃത്തുക്കള്‍ ഇരിക്കുന്ന സമയത്ത് സദാചാര പോലീസ് ചമഞ്ഞ് ആണ്‍ സുഹൃത്തിനെ അടിച്ചു പരുക്കേല്‍പ്പിച്ച് ഫോണ്‍ കവരുകയും പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ പിടിച്ച് മാനഹാനി വരുത്തുകയും ചെയ്ത കേസില്‍ ഒരാളെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പുറത്തൂര്‍ വാടിക്കല്‍ സ്വദേശി ചക്കപ്പന്റെ പുരക്കല്‍ ഫഹദ് (28) ആണ് അറസ്റ്റിലായത്.ഇക്കഴിഞ്ഞ 14 ന് വൈകീട്ട് നാലു മണിക്കാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതി പ്രകാരമാണ് കേസെടുത്തത്.സംഭവത്തില്‍ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. നാലംഗ സംഘമാണ് പരാതിക്കാരിയേയും സുഹൃത്തിനേയും അക്രമിച്ചത്.

Sharing is caring!