കോവിഡിനെതിരെ ബോധവല്‍ക്കരണവുമായി മലപ്പുറത്തെ മാധ്യമ പ്രവര്‍ത്തകനും മകളും

കോവിഡിനെതിരെ ബോധവല്‍ക്കരണവുമായി  മലപ്പുറത്തെ മാധ്യമ  പ്രവര്‍ത്തകനും മകളും

മലപ്പുറം: കോവിഡിനെതിരെ ബോധവല്‍ക്കരണവുമായി മലപ്പുറത്തെ മാധ്യമ പ്രവര്‍ത്തകനും മകളും. കേരള സര്‍ക്കാറിന്റെ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്റെ ഭാഗമായാണ് എ.എന്‍.ഐയുടെ മലപ്പുറം പ്രതിനിധിയായ ഡാറ്റസ് വേലായുധനും മകളും എല്‍.കെ.ജി വിദ്യാര്‍ഥിനിയുമായ സാല്‍വിയ ഡോറിസുംചേര്‍ന്ന് ബോധവല്‍ക്കരണ വീഡിയോ ചിത്രീകരിച്ചത്. കഴിഞ്ഞ് 15ന് വൈകിട്ടോടെ ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ വാര്‍ത്താസമ്മേളനത്തിലൂടെ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്് കേരളാ സര്‍ക്കാര്‍ തുടക്കമിട്ടത്. ഇതില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത്തരത്തിലൊരു വിഡിയോ ചെയ്തതെന്ന് ഡാറ്റസ് വേലായുധന്‍ പറഞ്ഞു.
ഇന്നലെ ഉച്ചയോടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടനം വൈറലായി മാറിയിട്ടുണ്ട്. മണിക്കൂറുകള്‍ക്കം ഫേസ്ബുക്കിന് പുറമെ വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിലും വീഡിയോ വൈറലായി മാറി.

മലപ്പുറം കൂരിയാട് ജെംസ് പബ്ലിക്ക് സ്‌കൂളിലെ എല്‍കെ ജി വിദ്യാര്‍ത്ഥിനിയായ സാല്‍വിയ ഡോറിസ് ആണ് കൈ കഴുകുന്നതിന്റെ ആവശ്യകത വിഡിയോയില്‍ വിവരിക്കുന്നത്. .കേരളത്തിലും ലോകത്തും കൊറോണോ പടര്‍ന്ന് പിടിക്കുബോള്‍ അതിനെ എതിരെ പൊതുജനങ്ങള്‍ക്ക് തങ്ങളാല്‍ കഴിയുന്ന ബോധവല്‍ക്കരണം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് പിതാവും മകളും ചേര്‍ന്ന് ഇത്തരത്തിലൊരു വീഡിയോചെയ്തത്. ഡാറ്റസ് വേലായുധന്‍തന്നെയാണ് ക്യാമറയും എഡിറ്റിംഗും ഉള്‍പ്പെടെ ചെയ്തത്. പ്രമുഖ ചാനലുകള്‍ അടക്കം തങ്ങളുടെ പേജുകളില്‍ ഷെയര്‍ ചെയ്ത വീഡിയോക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സോഷ്യല്‍ മീഡിയയിലെ വിവിധ വിവിധ വകുപ്പുകളിലായി പതിനായിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടതും ഷെയര്‍ ചെയ്തതും.

നിലവില്‍ മലപ്പുറം ജില്ലയില്‍ കോവിഡ് 19 രണ്ടുപേര്‍ക്ക്കൂടി സ്ഥിരീകരിച്ചതോടെ കൂടുതല്‍ ആളുകളിലേക്ക് വീഡിയോ എത്തിത്തുടങ്ങയിട്ടുണ്ട്.. ഇന്‍സ്റ്റഗ്രാം ഫേസ്ബുക്ക്, ഹെലോ തുടങ്ങിയ സോഷ്യല്‍ മീഡിയയിലെ വിവിധ ആപ്പുകളിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. മലപ്പുറം വെന്നിയൂര്‍ സ്വദേശി മാധ്യമ പ്രവര്‍ത്തകനായ ഡാറ്റസ് വേലായുധന്റെയും ,ശോഭ ദമ്പതികളുടെ മകളാണ് സാല്‍വിയ ഡോറിസ് എന്ന മഞ്ചാടി.
നിപ ഓടി പിന്നെ നമുക്ക് എന്ത് കൊറോണാ എന്ന തലക്കെട്ടോടെയാണ് സോഷ്യല്‍ മീഡിയയിലൂടെ എല്‍കെജി വിദ്യാര്‍ഥിയായി ഈ കൊച്ചു കുട്ടിയുടെ വീഡിയോ തരംഗമായി മാറിയത്.

മകള്‍ക്ക് നിലവില്‍ സ്‌കൂള്‍ അവധിയാണ്. വീട്ടിലുള്ളവരും ബന്ധുക്കളുമെല്ലാം കോവിഡിനെ ഏറെ ഭയപ്പാടോടെയാണ് കാണുന്നത്. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ എന്്തുചെയ്യണമെന്ന കാര്യങ്ങള്‍പോലും പലര്‍ക്കും അറിയില്ല. ഇതിനിടയില്‍തന്നെ പല വ്യാജപ്രചരണങ്ങളും പ്രചരിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിരുന്നത്. ഇതോടെയാണ് തന്നാല്‍ കഴിയുന്ന രീതിയില്‍ പൊതുസമൂഹത്തിന് ഉപകാരപ്രദമാകുന്ന എന്തെങ്കിലും ചെയ്യണമെന്ന ചിന്തയുണ്ടായത്. ഇക്കാര്യം ചിലസുഹൃത്തുക്കളുമായി സംസാരിക്കുകയും ചെയ്തു. ഇതോടെയാണ് ഇത്തരത്തിലൊരു വിഡിയോ ചെയ്തതെന്നും ഡാറ്റസ് പറയുന്നു. ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിനില്‍പറയുന്ന മുഖ്യവിഷയംതന്നെയാണ് വിഡിയോയില്‍ പങ്കുവെക്കുന്നത്.
വീഡിയോയുടെ ഫേസ്ബുക്ക് ലിങ്ക് താഴെ..

https://m.facebook.com/story.php?story_fbid=10220378287594479&id=1448994752

Sharing is caring!