മന്ത്രി ശൈലജക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് മലപ്പുറം വട്ടത്തൂര്‍ സ്വദേശി അറസ്റ്റില്‍

മന്ത്രി ശൈലജക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് മലപ്പുറം വട്ടത്തൂര്‍ സ്വദേശി അറസ്റ്റില്‍

മേലാറ്റൂര്‍: മന്ത്രി കെ കെ ശൈലജക്കെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തി പരാമര്‍ശം നടത്തിയ യുവാവ് അറസ്റ്റില്‍. വെട്ടത്തൂര്‍ മണ്ണാര്‍മല സ്വദേശി കൈപ്പിള്ളി അന്‍ഷാദി (34)നെയാണ് മേലാറ്റൂര്‍ എസ്‌ഐ പി എം ഷമീര്‍ അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഫേസ്ബുക്ക് അക്കൗണ്ടായ ‘അന്‍ഷാദ് മലബാറി’ എന്ന പേജിലൂടെ മറ്റൊരു പോസ്റ്റിന് മറുപടിയായാണ് പരാമര്‍ശം. പ്രതിയുടെ സ്മാര്‍ട്ട് ഫോണ്‍ പിടിച്ചെടുത്തതായും കൂടുതല്‍ അന്വേഷണത്തിനായി സൈബര്‍ ഫോറന്‍സിക് വിഭാഗത്തിന് ഫോണ്‍ കൈമാറുമെന്നും എസ്‌ഐ അറിയിച്ചു. പ്രതിക്കെതിരെ മനഃപൂര്‍വം പ്രകോപനം സൃഷ്ടിച്ച് ലഹളയും ചേരിതിരിവുമുണ്ടാക്കാന്‍ ശ്രമിച്ച കുറ്റത്തിനും നവമാധ്യമങ്ങളിലൂടെ അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തി ശല്യപ്പെടുത്തിയ കുറ്റത്തിനും കേസെടുത്തതായി പൊലീസ് അറിയിച്ചു.

Sharing is caring!