ഓണ്‍ലൈന്‍ ടാക്‌സി വിളിച്ച സ്ത്രീയുടെ ഫോണിലേക്ക് ്അശ്‌ളീല ഫോട്ടോകള്‍ അയച്ചു ഡ്രൈവര്‍ അറസ്റ്റില്‍

ഓണ്‍ലൈന്‍ ടാക്‌സി വിളിച്ച സ്ത്രീയുടെ ഫോണിലേക്ക് ്അശ്‌ളീല ഫോട്ടോകള്‍ അയച്ചു ഡ്രൈവര്‍ അറസ്റ്റില്‍

തേഞ്ഞിപ്പലം: കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ടാക്‌സി വിളിച്ച് തേഞ്ഞിപ്പലത്ത് നിന്ന് കോഴിക്കോട്ടേക്ക് പോയ സ്ത്രീയുടെ നമ്പറിലേക്ക്അശ്‌ളീല ഫോട്ടോകള്‍ അയച്ചതിന് യുവാവിനെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് തലകളത്തൂര് സ്വദേശി പറമ്പത്ത് അഭിജിത്ത് 26 ആണ് അറസ്റ്റിലായത്. ഓണ്‍ലൈന്‍ ടാക്‌സി ബുക്കിംഗ് സമയത്ത് ഒ.ടി.പി ലഭിക്കാനായി നമ്പര്‍ നല്‍കിയതനുസരിച്ചാണ് ഇയാള്‍ക്ക് ഫോണ്‍ നമ്പര്‍ ലഭിക്കാനിടയായത്. തേഞ്ഞിപ്പലം പോലീസ് ഇന്‍സ്‌പെക്ടര്‍ ജി.ബാലചന്ദ്രന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Sharing is caring!