മലപ്പുറത്തെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന് മുസ്ലിംയൂത്ത് ലീഗ്
മലപ്പുറം: മനുഷ്യജീവനുകള്‍ അപഹ രിക്കുന്ന കൊറോണ എന്ന മാരകമായ വിപത്തിനെ തടുക്കാന്‍ വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് പോലെ നിരവധി ആളുകള്‍ തിങ്ങി താമസിക്കുന്ന കാവുങ്ങല്‍ മുണ്ടുപറമ്പ് ബൈപ്പാസില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ ഉടന്‍ അടച്ചുപൂട്ടണമെന്ന് മലപ്പുറം മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രസിഡണ്ട് സി, പി, സാദിഖ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സുബൈര്‍ മൂഴിക്കല്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികളായ റഷീദ് കാളമ്പാടി, സുഹൈല്‍ പറമ്പന്‍, സദാദ് കാമ്പ്ര, റസാഖ് വാളന്‍, സി കെ അബ്ദുറഹിമാന്‍, വാജിദ് എസ്, സജീര്‍ കളപ്പാടന്‍, മുസ്തഫ എന്‍, സാലി മാടമ്പി, റസാക്ക് കാരാത്തോട്, മുനീര്‍ വി ടി, ഷബീബ് കുന്നുമ്മല്‍, കെപി നൗഫല്‍ എന്നിവര്‍ പങ്കെടുത്തു.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




