മഞ്ചേരിയിലെ കരിമ്പ് ജ്യൂസ് കടക്കാരന്‍ മധു നല്‍കുന്ന സന്ദേശം മതസഹോദര്യത്തിനും അപ്പുറം

മഞ്ചേരിയിലെ കരിമ്പ് ജ്യൂസ്  കടക്കാരന്‍ മധു നല്‍കുന്ന  സന്ദേശം മതസഹോദര്യത്തിനും  അപ്പുറം

മലപ്പുറം: അതിന് മൊയ്‌ല്യേമാരേ… നിങ്ങള് തീവ്രവാദികളൊന്നുമല്ലല്ലോ , സമൂഹത്തിന് നന്മ പകരുന്നവരല്ലേ….നിങ്ങള്‍ക്ക് കരിമ്പ് ജ്യൂസ് വയറ് നിറയെ കുടിക്കാം. അത് പണത്തിനല്ല നിങ്ങളിലെ നന്മയും, സമൂഹത്തിനോടുള്ള പ്രതിബദ്ധതയുടേയും മൂല്യം മനസ്സിലാക്കിയത് കൊണ്ടാണിത്. പറയുന്നത് മഞ്ചേരി ചെരണിയിലെ കരിമ്പ് ജ്യൂസ് വില്‍പനക്കാരന്‍ മധു ചേട്ടന്‍. മതപഠനം കഴിഞ്ഞിറങ്ങിയ യുവ മുസ്ലിംമതപണ്ഡിതരോടാണ് മധുവിന്റെ ഈ മതസഹോദര്യത്തിനും അപ്പുറത്തുള്ള സ്‌നേഹം. വെള്ളത്തുണിയും, വെള്ളഷര്‍ട്ടും ധരിച്ചുവന്നു കരിമ്പുജ്യൂസ് കുടിച്ച നാലംഗ യുവാക്കളില്‍നിന്നും മധു വാങ്ങിയത് വെറും 10രൂപാവെച്ച് മാത്രമാണ്. ഇതിന് പുറമെ വയറ് നിറയെ കരിമ്പ് ജ്യൂസും കൊടുത്തു. എന്നാല്‍ 30രൂപവരെ ഒരു കരമ്പ്ജ്യൂസിന് വാങ്ങുന്ന കാലത്ത് എന്തിനാണ് ഇത്രചെറിയ തുക മാത്രം ഞങ്ങൡനിന്നും വാങ്ങുന്നതെന്ന ചോദ്യത്തിന് മധു പറഞ്ഞത് ഇങ്ങിനെയാണ്.

‘അതിന് മൊയ്‌ല്യേമാരേ… നിങ്ങള് തീവ്രവാദികളൊന്നുമല്ലല്ലോ , സമൂഹത്തിന് നന്മ പകരുന്നവരല്ലേ….’

ഈവാക്കുകള്‍കേട്ട് യുവ മുസ്ലിംമതപണ്ഡിതരുടെ മനസ്സും മനവും നിറഞ്ഞു. ഈകാലഘട്ടത്തിലും തങ്ങളുടെ മേഖലയെ കുറിച്ചോര്‍ത്ത് ഇവര്‍ അഭിമാനിച്ചു.

മലപ്പുറം മുണ്ടുപറമ്പ് ശിഹാബ് തങ്ങള്‍ വാഫി കോളജ് വിദ്യാര്‍ഥിയായ ഇ.പി. അബ്ദുല്‍ ഹസീബാബാണ് തന്റെ അനുഭവം ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. ഹസീബ് തന്റെ അനുഭവം പറയുന്നത് ഇങ്ങിനെയാണ്. പൂര്‍ണ രൂപം താഴെ:

‘അതിന് മൊയ്‌ല്യേമാരേ… നിങ്ങള് തീവ്രവാദികളൊന്നുമല്ലല്ലോ , സമൂഹത്തിന് നന്മ പകരുന്നവരല്ലേ….

മധു ചേട്ടെന്റ വാക്കുകള്‍ കേട്ട് ഒന്നും കൂടി ഞാന്‍ ചോദിച്ചു നിങ്ങളുടെ പേരന്താ……

ഏകദേശം ഒരുച്ച സമയം
യാത്രക്കിടയില്‍ മഞ്ചേരിക്കടുത്ത് ചെരണി എന്ന സ്ഥലത്ത് ദാഹമകറ്റാലോന്ന് കരുതി അരികത്തുള്ള കരിമ്പ് ജ്യൂസ് കടയില്‍ കയറി ഇരുന്നു.

ഉടനടി 4 കരിമ്പ് ജ്യൂസ് തന്നു.
കുടിച്ചു തിരുന്നതിന്ന് മുമ്പേ ഒരു ജഗ്ഗ് നിറയെ ജ്യൂസുമായി കടക്കാരന്‍ വീണ്ടും ഗ്ലാസിലേക്ക് ഒഴിച്ചു തന്നു. എല്ലാവരും 2 ഗ്ലാസ് കുടിച്ചു. ഗ്ലാസ് തിരിച്ചു നല്‍കിയ പ്പൊ ഇനി വേണ്ടിരുന്നോ എന്നൊരു ചോദ്യവും,

കടക്കാരന് നേരെ 200 രൂപയുടെ നോട്ട് നീട്ടി ഉടന്‍ കടക്കാരന്‍ 160 രൂപ തിരികെ നല്‍കി.

ചേട്ടാ ഇത് 160 ആണ്. ഞങ്ങള്‍ 4 ആളുകളല്ലേ…

ചേട്ടന്‍: നിങ്ങള്‍ മൊയ്‌ല്യമാരല്ലേ….
സമൂഹത്തിന് നന്മ പഠിപ്പിക്കുന്നവരല്ലേ… ഞങ്ങള്‍ പണ്ടേ അവരോട് 10 രൂപ മാത്രേ വാങ്ങാറുള്ളൂ….
വീണ്ടും ഒഴിച്ച് കൊടുക്കുകയും ചെയ്യും, അല്ലാതെ നിങ്ങള്‍ തീവ്രവാദികളൊന്നുമല്ലല്ലോ…

മതത്തിന്റെ പേരില്‍ പരസ്പരം തമ്മിലടിക്കുന്ന ഒരു പറ്റം വര്‍ഗീയ വാദികള്‍ താമസിക്കുന്ന കാലത്ത്
മധു ചേട്ടനെപ്പോലെ മനുഷ്വത്വം മരവിക്കാത്തവര്‍ ഇനിയുമുണ്ടെന്ന തെല്ലൊരാശ്വാസം

ഇഷ്ടം…

Sharing is caring!