മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച മദ്രസാ അദ്ധ്യാപകന് ജാമ്യമില്ല

മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച മദ്രസാ അദ്ധ്യാപകന് ജാമ്യമില്ല

മഞ്ചേരി: മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന മദ്രസ അദ്ധ്യാപകന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. തിരൂരങ്ങാടി ചെമ്മാട് മാവുംകുന്നത്ത് മുഹമ്മദ് മുസ്തഫ (54)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. തിരൂരങ്ങാടി താഴെചിന നൂറുല്‍ ഹുദാ മദ്രസ അദ്ധ്യാപകനായ പ്രതി ഒമ്പതു വയസ്സു മാത്രം പ്രായമുള്ള പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണില്‍ നഗ്‌ന ദൃശ്യങ്ങള്‍ കാണിച്ചുകൊടുക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 2020 ജനുവരി രണ്ടിന് തിരൂരങ്ങാടി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Sharing is caring!