ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ഭരണകൂടത്തിനാവില്ല: പി.കെ.ഫിറോസ്

ജനകീയ സമരങ്ങളെ  അടിച്ചമര്‍ത്താന്‍   ഭരണകൂടത്തിനാവില്ല:  പി.കെ.ഫിറോസ്

തിരൂരങ്ങാടി: പൗരത്വത്തിനെതിരെ രാജ്യത്ത് നടക്കുന്ന ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താനാവില്ലെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജന സെക്രട്ടറി പി.കെ.ഫിറോസ് പറഞ്ഞു. ഡല്‍ഹിയില്‍ ഫാസിസ്റ്റുകള്‍ നടത്തിയത് ക്രൂരമായ വംശഹത്യയാണെന്നും ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്തതാണെന്നും അക്രമങ്ങള്‍ക്കെതിരെ ഭരണകൂടം നിസംഗത വെടിയണമെന്നും ഫിറോസ് പറഞ്ഞു. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ആര്‍.എസ്.എസ് അക്രമം അവസാനിപ്പിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുമായി തിരൂരങ്ങാടി മുന്‍സിപ്പല്‍ മുസ്ലിം യൂത്ത്ലീഗ് പതിനഞ്ച് ദിവസങ്ങളിലായി കക്കാട്ട് നടത്തിവരുന്ന ഷഹീന്‍ ബാഗ് സ്‌ക്വയറിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് സി.എച്ച്.അബൂബക്കര്‍ സിദ്ധീഖ് അദ്ധ്യക്ഷത വഹിച്ചു. മിസ്ഹബ് കിഴരിയൂര്‍, റഫീഖ് പാറക്കല്‍, സി.എച്ച്.മഹ് മൂദ് ഹാജി, സി.പി.ഇസ്മായീല്‍, യു.കെ.മുസ്തഫ മാസ്റ്റര്‍, എം.അബ്ദുറഹിമാന്‍ കുട്ടി, പി.എം.എ.ജലീല്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, ഒ.ഷൗക്കത്തലി, കെ.പി.അഹമ്മദാജി, കെ മുഈനുല്‍ ഇസ് ലാം,അയൂബ് തലാപ്പില്‍, അനീസ്‌കൂരിയാടന്‍, സി.എച്ച്.അയ്യൂബ്, എം.സമദ് മാസ്റ്റര്‍, റിയാസ് തോട്ടുങ്ങല്‍,,സി.വി അലിഹസ്സന്‍, വി.പി അഫ്‌സല്‍, സാദിഖ് ഒള്ളക്കന്‍, ശുഹൈബ് കണ്ടാണത്, മുസ്തഫ കുട്ടശ്ശേരി, ജാഫര്‍ കുന്നത്തേരി സംസാരിച്ചു.

Sharing is caring!