യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായി റിയാസ് മുക്കോളി ചുമതലയേറ്റു

യൂത്ത്‌കോണ്‍ഗ്രസ്  സംസ്ഥാന വൈസ്  പ്രസിഡന്റായി  റിയാസ് മുക്കോളി ചുമതലയേറ്റു

മലപ്പുറം: യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായി റിയാസ് മുക്കോളി ചുമതലയേറ്റു. ചുമതലയേറ്റ ശേഷം റിയാസ് മുക്കോളി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ച പോസ്റ്റ് താഴെ:
പ്രിയരേ,,,
സംഘടനാ ജീവിതത്തില്‍ പുതിയൊരു അധ്യായത്തിലേക്ക് കടക്കുകയാണ്…
പ്രിയപ്പെട്ട ഷാഫി പറമ്പില്‍ എം എല്‍ എ സംസ്ഥാന പ്രസിഡന്റായ കമ്മിറ്റിയില്‍ സംസ്ഥാന വൈസ് പ്രസിഡന്റായി ഇന്ന് ചുമതലയേറ്റു

അദ്ദേഹം സംസ്ഥാന കെ എസ് യു പ്രസിഡന്റായ സമയത്ത് മലപ്പുറം ജില്ലാ പ്രസിഡന്റായി അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്…

കഴിഞ്ഞ കാലത്ത് സംഘടനാ രംഗത്ത് ലഭിച്ച
അവസരങ്ങളില്‍ കഴിവിന്റെ പരമാവധി നീതി പുലര്‍ത്തി മുന്നോട്ട് പോവാന്‍ സാധിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം,
യൂത്ത് കോണ്‍ഗ്രസ്സ് മലപ്പുറം പാര്‍ലിമെന്റ് കമ്മിറ്റി പ്രസിഡന്റ് എന്ന നിലയില്‍ സംഘടനാ പ്രവര്‍ത്തനവുമായ് മുന്നോട്ട് പോവുന്ന അവസരത്തില്‍ പ്രിയപ്പെട്ടവരില്‍ നിന്ന് ലഭിച്ച സ്‌നേഹവും,പിന്തുണയുമാണ് പിന്നിട്ട വഴികളില്‍ കരുത്തായത്,
ഏറ്റെടുക്കുന്ന പുതിയ ഉത്തരവാദിത്വം ഭംഗിയായ് മുന്നോട്ട് കൊണ്ട് പോവാനും നിങ്ങളുടെ ഏവരുടെയും അകമഴിഞ്ഞ പിന്തുണയും, പ്രാര്‍ത്ഥനയും ഉണ്ടാവണമെന്ന് അഭ്യാര്‍ത്ഥിക്കുകയാണ്….
ഈ ഫാസിസ്റ്റുകാലത്ത് ജനാധിപത്യ പ്രതിരോധങ്ങള്‍ തീര്‍ക്കാന്‍ നമുക്ക് ഒരുമിച്ച് മുന്നേറാം….
സ്‌നേഹത്തോടെ
റിയാസ് മുക്കോളി…

Sharing is caring!