മഞ്ചേരി മെഡിക്കല്‍ കോളേജിലെത്തില് പനിബാധിച്ചെത്തിയ രോഗിയെ ചികില്‍സ നല്‍കാതെ ഇറക്കിവിട്ടു

മലപ്പുറം: പനിബാധിച്ച് മെഡിക്കല്‍ കോളേജിലെത്തിയ രോഗിയെ ചികില്‍സ നല്‍കാതെ ഇറക്കിവിട്ടു. കുറ്റം തെളിഞ്ഞിട്ടും ഡോക്ടറെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സംരക്ഷിക്കുന്നു.
രോഗിക്ക് ചികില്‍സ നിഷേധിച്ച സംഭവത്തില്‍ കുറ്റം തെളിഞ്ഞിട്ടും ഡോക്ടറെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സംരക്ഷിക്കുന്നതായി ആരോപണം. ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഡോക്ടര്‍ക്ക് വീഴ്ച പറ്റിയതായി കണ്ടെത്തിയിരുന്നു. അത്യാഹിത വിഭാഗത്തിലെയും ആശുപത്രിയിലെയും സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ അന്വേഷണ സംഘം പരിശോധിച്ചു.
പരാതിക്കാരന്റെ മൊഴിയും രേഖപ്പെടുത്തി. പ്രഥമദൃഷ്ട്യ രോഗിയോട് ഡോക്ടര്‍ അപമര്യാദയായി പെരുമാറിയതായും കണ്ടെത്തി. വിശദമായ റിപ്പോര്‍ട്ട് അന്വേഷണ സംഘം ഒരു മാസം മുമ്പ് കൈമാറിയെങ്കിലും കുറ്റക്കാരായ ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കാന്‍ പ്രിന്‍സിപ്പല്‍ കൂട്ടാക്കുന്നില്ലെന്നാണ് ആരോപണം.
ഫെബ്രുവരി മൂന്നിന് വൈകീട്ട് ആറരയോടെയാണ് പനിബാധിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ എത്തിയ രോഗിയെ ചികില്‍സ നല്‍കാതെ ഇറക്കിവിട്ടത്. ഗുരുതരമായ പകര്‍ച്ച വ്യാധികള്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് പനിബാധിച്ച രോഗിക്ക് ചികിത്സ നിഷേധിച്ചത്. ഒപി ശീട്ട് വാങ്ങിയ രോഗിയോട് ഇരിക്കാന്‍ ആവശ്യപ്പെട്ടു. പനിയാണെന്ന് പറഞ്ഞതോടെ ചികില്‍സ നല്‍കാനാകില്ലെന്നും മറ്റെവിടെയെങ്കിലും കാണിക്കാന്‍ ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. അവശനായ രോഗിയെ പരിശോധിക്കാന്‍ സഹ ഡോക്ടര്‍മാരും കൂട്ടാക്കിയില്ലെന്നും ആരോപണമുണ്ട്. പനിക്ക് ഓപിയിലാണ് കാണിക്കേണ്ടതെന്നു പറഞ്ഞ് മറ്റൊരു ഡോക്ടര്‍ തട്ടികയറുകയായിരുന്നു. അത്യാഹിത വിഭാഗത്തില്‍ അടിയന്തിര ചികില്‍സ മാത്രമേ നല്‍കാനാകുവെന്നാണ് വനിതാ ഡോക്ടറുടെ വാദം.
ചികിത്സ നല്‍കരുതെന്ന് ആരോടും നിര്‍ദേശിച്ചിട്ടില്ലെന്ന് സൂപ്രണ്ടും വ്യക്തമാക്കി. ഇത് പരിഗണിക്കാതെയുള്ള പ്രിന്‍സിപ്പലിന്റെ നടപടിയില്‍ ആശുപത്രി ജീവനക്കാരിലും പ്രതിഷേധമുള്ളതായറിയുന്നു.
RECENT NEWS

സിദ്ധിഖിന്റെ കൊലപാതകം ഹണിട്രാപ്പല്ലെന്ന് മുഖ്യപ്രതി ഫർഹാന
തിരൂർ: ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തലുമായി പിടിയിലായ ഫർഹാന. ഹണി ട്രാപ്പിനുളള ശ്രമം തടഞ്ഞത് മൂലമല്ലെന്ന് കൊലപാതകമെന്ന് ഫര്‍ഹാന വെളിപ്പെടുത്തി. എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയെന്നും കൃത്യം നടക്കുമ്പോള്‍ താന്‍ [...]