അന്യസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം ഒരാള്‍ക്ക് കുത്തേറ്റു

തിരൂരങ്ങാടി: അന്യസംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. ഒറീസ സ്വദേശി പ്രകാശന് (24) ന് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. നില ഗുരുതരമായി തുടരുകയാണ്.
പാലത്തിങ്ങല്‍ പള്ളിപ്പടി സ്വദേശിയുടെ വാടക ക്വാര്‍ട്ടേഴ്സില്‍ പ്രകാശന് രണ്ടുമാസം മുമ്പാണ് താമസമാരംഭിച്ചത്. കഴിഞ്ഞ ദിവസം റൂമിലേക്ക് പുതിയതായി എത്തിയ ഒറീസ്സ സ്വദേശിയാണ് കത്തി കൊണ്ട് വയറിന് കുത്തിയത്. പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു . തിരൂരങ്ങാടി സ്റ്റേഷന് പരിധിയില്‍ പാറക്കടവില്‍ ഒരാഴ്ച മുമ്പ്
ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ വെട്ടേറ്റ്മരിച്ചിരുന്നു.
RECENT NEWS

മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മപ്രം-കൂളിമാട് പാലം തുറന്നു കൊടുത്തു
ഒന്നാം പിണറായി സർക്കാറിന്റെ 2016-17 ബജറ്റിലാണ് പാലം നിർമാണം പ്രഖ്യാപിച്ചത്. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി 2019ൽ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം അന്നത്തെ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു.