മൂന്നുവയസ്സുകാരന് വിഴുങ്ങിയ നാണയം സര്‍ജറി കൂടാതെ പുറത്തെടുത്ത് കിംസ് അല്‍ശിഫ

പെരിന്തല്‍മണ്ണ: മൂന്ന് വയസു പ്രായമുള്ള ആണ്‍കുട്ടീ വിഴുങ്ങിയ 2 രൂപ നാണയം സര്‍ജറി കൂടാതെ പുറത്തെടുത്തു ..പട്ടാമ്പി കീഴായൂര്‍ സ്വദേശിയായ ആണ്‍കുട്ടി കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ 2 രൂപ നാണയം വിഴുങ്ങുകയായിരുന്നു കുട്ടിയെ ഭക്ഷണം കഴിപ്പിക്കുന്നതിനിടെ ഛര്‍ദിയും അസ്വസ്ഥതയും പ്രകടിപ്പിച്ച കുട്ടിയെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് വിദഗ്ധ ചികിത്സക്ക് വേണ്ടി കിംസ് അല്‍ശിഫ എമെര്‍ജന്‍സി വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു .എമര്‍ജന്‍സി വിഭാഗം മേധാവി ഡോക്ക്ടര്‍ ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ അപകടകരമാ വിധം അന്നനാളത്തില്‍ കുടുങ്ങിയ നാണയം കണ്ടെത്തുകയും തുടര്‍ന്ന് ഇ ന് ടി വിഭാഗം മേധാവി ഡോക്ടര്‍ അഭിലാഷ് അലക്സ് അനസ്തസ്റ്റിക്സ് ഡോക്ടര്‍ ഷമീം ,ഡോക്ടര്‍ രാകേഷ് ,ഡോക്ടര്‍ അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്നനാളത്തിലൂടെ ഈസോഫാഗോ സ്കോപ്പിയിലൂടെ സര്‍ജറി കൂടാതെ 2 രൂപ നാണയം വിദഗ്ധ മായി പുറത്തെടുക്കുകയായിരുന്നു .അപകടനില തരണം ചെയ്ത കുട്ടിയെ നിരീക്ഷണത്തിനു ശേഷം ഡിസ്ചാര്‍ജ് ചെയ്തു .മുന്‍പും ഇത്തരത്തില്‍ അബദ്ധത്തില്‍ വിഴുങ്ങിയ സേഫ്റ്റി പിന് ,എല്ലിന് കഷ്ണം ,മഫ്ത പിന് ,കല്ല്, നാണയത്തുട്ടുകള്‍ ,ആണി ,തോക്കിന്‍തിര തുടങ്ങിയവ കിംസ് അല്‍ഷിഫയില്‍ വെച്ച് സര്‍ജറി കൂടാതെ പുറത്തെടുത്തിട്ടുണ്ട്
RECENT NEWS

മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മപ്രം-കൂളിമാട് പാലം തുറന്നു കൊടുത്തു
ഒന്നാം പിണറായി സർക്കാറിന്റെ 2016-17 ബജറ്റിലാണ് പാലം നിർമാണം പ്രഖ്യാപിച്ചത്. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി 2019ൽ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം അന്നത്തെ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു.