മലപ്പുറം പയ്യനാട് ബൈക്ക് യാത്രക്കാരന്‍ മിനിലോറി തട്ടി മരിച്ചു

മലപ്പുറം പയ്യനാട് ബൈക്ക് യാത്രക്കാരന്‍  മിനിലോറി തട്ടി മരിച്ചു

മഞ്ചേരി:പയ്യനാട് കുട്ടിപ്പാറയില്‍ ബൈക്ക് യാത്രക്കാരന്‍ മിനിലോറി തട്ടി മരിച്ചു. കാളികാവ് സ്രാമ്പിക്കല്‍ ചളിവാരിയിലെ പള്ളിപ്പുറത്ത് അശാരി അയ്യപ്പന്റെ മകന്‍ സുരേഷാണ് (49) മരിച്ചത്. ബൈക്കോടിച്ചിരുന്ന സുഹൃത്ത് പാണ്ടിക്കാട് വലിയത്രപ്പടി മണിക്ക് നിസാരമായി പരിക്കേറ്റു. വൈകീട്ട് ആറരയോടെയാണ് അപകടം സംഭവിച്ചത്. ആശാരിപ്പണിക്കാരായ ഇരുവരും തിരൂരില്‍ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ കുട്ടിപ്പാറയില്‍ ഡിവൈഡര്‍ മറികടക്കുന്നതിനിടെ ഒരേദിശയില്‍ വരികയായിരുന്ന ലോറിയുടെ ഒരുഭാഗം ബൈക്കില്‍ കൊളുത്തി വലിക്കുകയായിരുന്നു. ഉടനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭാര്യ:ബിന്ദു. മാതാവ്: ലക്ഷ്മി. മക്കള്‍:അഭിജിത്ത്, ആദര്‍ശ്, ശ്രീലക്ഷ്മി. സഹോദരങ്ങള്‍: ശ്രീനിവാസന്‍, ശാര്‍മ്മള, ശകുന്തള.

Sharing is caring!