എടപ്പാളില്‍ പിത്താശയ കല്ലിനുള്ള ശസ്ത്രക്രിയ നടത്തിയ വീട്ടമ്മ മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന് പോലീസ് അന്വേഷണം തുടങ്ങി

എടപ്പാളില്‍ പിത്താശയ കല്ലിനുള്ള ശസ്ത്രക്രിയ നടത്തിയ വീട്ടമ്മ മരിച്ചത്  ചികിത്സാ പിഴവ് മൂലമെന്ന് പോലീസ് അന്വേഷണം തുടങ്ങി

മലപ്പുറം: എടപ്പാളില്‍ പിത്താശയ കല്ലിനുള്ള സ്ത്രക്രിയ നടത്തിയ വീട്ടമ്മ മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന്
പോലീസ് അന്വേഷണം തുടങ്ങി. കരിങ്കല്ലത്താണി കാഞ്ഞിരമുക്ക് കൂട്ടില്‍ കബീറിന്റെ ഭാര്യ സുബൈദ (45) ആണ് ഇന്നലെ ചികിത്സക്കിടെ മരിച്ചത്. പിത്തസഞ്ചിയില്‍ കല്ലും പഴുപ്പുമായി തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി യുവതി എടപ്പാള്‍ ത്രിശ്ശൂര്‍ റോഡിലെ ശുകപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇന്നലെ കാലത്ത് നടന്ന ശസ്ത്രക്രിയയക്ക് ശേഷം വീട്ടമ്മ മരിക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം സുബൈദയെ കാണിക്കാനോ വിവരങ്ങള്‍ നല്‍കാനോ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നും രണ്ട് മണിയോടെ മരിച്ചതായി അറിയിക്കുകയുയായിരുന്നെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.മരണത്തില്‍ ദുരൂഹത ഉണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും തുടര്‍ന്ന് ബോധം തെളിഞെങ്കിലും അല്‍പ സമയത്തിന് ശേഷം ഇവര്‍ക്ക് ഹൃദയാഘാദം വന്നതാണ് മരണകാരണമായതെന്ന് ആശുപത്രി അധികൃതരും അറിയിച്ചു.രക്ഷപെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും വിജയിച്ചില്ല ,മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. മകന്‍: ബാബു.

Sharing is caring!