താനൂരില്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷം മൂന്നുപേര്‍ക്ക് പരുക്ക്

താനൂരില്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷം മൂന്നുപേര്‍ക്ക് പരുക്ക്

താനൂര്‍: അഞ്ചുടിയില്‍ രാഷ്ട്രീയ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. മൂത്താട്ട് ഷഹല്‍, ഏനിന്റെ പുരക്കല്‍ സജീര്‍, ലത്തീഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഷഹലിന്റെ വീട്ടിലെ മോട്ടോര്‍ പമ്പ് സെറ്റ് അഞ്ചുടി സ്വദേശി ഏനിന്റെ പുരക്കല്‍ സ്വാലിഹിന്റെ നേതൃത്വത്തിലുള്ള മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ മോഷ്ടിച്ചെന്നാരോപിച്ച്‌പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ പ്രതികാരമായി സ്വാലിഹും പെട്ടിയന്റെ പുരയ്ക്കല്‍ ഇര്‍ഷാദും ചേര്‍ന്ന് ഷഹലിനെ ആക്രമിച്ചെന്ന് കാണിച്ച് വീണ്ടും പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ബുധനാഴ്ച രാവിലെ ഷഹലും സുഹൃത്ത് സജീറും അഞ്ചുടിയില്‍ നില്‍ക്കുമ്പോള്‍ വീണ്ടും ആക്രമണമുണ്ടായി. ഷഹലിന്റെ ഉപ്പയും സഹോദരങ്ങളും സ്വാലിഹിന്റെ ഉപ്പയോട് കാര്യങ്ങള്‍ സംസാരിക്കാനായി വീട്ടില്‍ പോയപ്പോള്‍ സംഘടിച്ചെത്തിയ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടെന്നാണ് ആരോപണം. സ്വാലിഹിന്റെ ഉപ്പ മൊയ്തീന്‍ കോയ കത്തി വീശിയതിനെ തുടര്‍ന്നാണ് ലത്തീഫിന് പരിക്കേറ്റതെന്ന് പരാതിയില്‍ പറയുന്നു. ഷഹലിന്റെ കൈയ്ക്കും കത്തികൊണ്ടുള്ള പോറലേറ്റു. സജീറിന്റെ നെഞ്ചിലും മുഖത്തുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Sharing is caring!