മലപ്പുറം റവന്യൂ ജില്ലാ കായികമേളയില്‍ ലക്ഷങ്ങളുടെ അഴിമതി, കാംപസ് ഫ്രണ്ട് നല്‍കിയ പരാതി ശരിവെച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്

മലപ്പുറം: മലപ്പുറം റവന്യൂ ജില്ലാ കായികമേള ഗെയിംസ് നടത്തിപ്പിലെ ലക്ഷങ്ങളുടെ അഴിമതി അന്വേഷിച്ച് കണ്ടെത്തി കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് നല്‍കിയ പരാതി ശരിവെച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്. 2014-15 വര്‍ഷത്തെ ജില്ലാ കായികമേളയിലെ അഴിമതി ചൂണ്ടിക്കാട്ടി 2018 ഫെബ്രുവരി 12ന് വാര്‍ത്താസമ്മേളനം വിളിക്കുകയും വിദ്യാഭ്യാസ മന്ത്രി, ഡിഡിഇ, ഡിപിഐ, എസ്പി, കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയര്‍ ഫിനാന്‍സ് ഓഫിസറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ആരോപണങ്ങളില്‍ കഴമ്പുള്ളതായി കണ്ടെത്തിയിരിക്കുന്നത്.<ു>അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഴിമതി നടത്തിയ എല്ലാ ഉദ്യോഗസ്ഥരേയും മാതൃകാപരമായി ശിക്ഷിക്കണമെന്ന് കാംപസ് ഫ്രണ്ട് മലപ്പുറം സെന്‍ട്രല്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വ്യാജ ബില്ലുകള്‍ നിര്‍മ്മിച്ചും, വിദ്യാര്‍ത്ഥികളുടെ ്രൈടനിംഗ് സംബന്ധമായി നല്‍കിയ ബത്ത വ്യാജ ഒപ്പുകളിട്ട് കൈപറ്റിയും, പരിശീലന ദിവസങ്ങളുടെ എണ്ണം പെരുപ്പിച്ച് കാണിച്ചും, നടക്കാത്ത കോച്ചിംഗ് ക്യാംപുകളുടെ പേരില്‍ പണം തട്ടിയും, ഒഫീഷ്യല്‍സിന് പണം നല്‍കിയ അക്വിറ്റന്‍സ് ഫോമില്‍ ഒരേ പേരില്‍ വ്യത്യസ്ഥ ഒപ്പുകളിട്ട് പണം തട്ടിയും, ബില്ലുകളില്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ പത്തിരട്ടി പെരുപ്പിച്ച് കാണിച്ചും, വാഹനങ്ങള്‍ ഉപയോഗിച്ചു എന്ന വ്യാജ രേഖയുണ്ടാക്കിയും, പങ്കെടുക്കാത്ത ഒഫീഷ്യല്‍സിന്റെ എണ്ണം പെരുപ്പിച്ച് കാണിച്ചും ലക്ഷങ്ങളുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കണ്ടെത്തലുകള്‍ക്ക് ശേഷം ഇതുവരെ കുറ്റക്കാരായ ഉദ്യോഗസ്ഥരില്‍ ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നതും കായികമേള നടത്തിപ്പുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങള്‍ ഇന്നും നിര്‍വഹിക്കുന്നു എന്നതും വിഷയം ഗൗരവമേറിയതാക്കുന്നു.
RECENT NEWS

ഹജ്ജ് 2026: മഅ്ദിനില്‍ ഹജ്ജ് സഹായ കേന്ദ്രം ആരംഭിച്ചു
മലപ്പുറം: കേന്ദ്ര ഹജ്ജ് കമ്മിറ്റി പുതുതായി നടപ്പാക്കുന്ന 20 ദിവസം കൊണ്ട് ഹജ്ജ് പൂര്‍ത്തീകരിക്കുന്ന ഹൃസ്വ പാക്കേജ് ശ്ലാഖനീയമാണെന്ന് മഅ്ദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേനെ ഹജ്ജിന് അപേക്ഷിക്കുന്ന [...]