കാന്തപുരം തീവ്രവാദിയെന്ന് ഫേസ്ബുക്ക്‌പോസ്റ്റ്, ആര്‍എസ്എസുകാരന്‍ അറസ്റ്റില്‍

കാന്തപുരം  തീവ്രവാദിയെന്ന്  ഫേസ്ബുക്ക്‌പോസ്റ്റ്,  ആര്‍എസ്എസുകാരന്‍  അറസ്റ്റില്‍

കോഴിക്കോട്: സുന്നി ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബുബക്കര്‍ മുസ്ല്യാരെ പാക് തീവ്രവാദിയെന്ന് അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ കമന്റ്. സംഭവവുമായി ബന്ധപ്പെട്ട് ആര്‍എസ്എസുകാരനായ കല്യാശ്ശേരി സ്വദേശി സി ഷനോജിനെതിരെ മര്‍കസ് അധികൃതര്‍ ഡിജിപിക്ക് പരാതി നല്‍കി. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഒരു ചാനലില്‍ വന്ന വാര്‍ത്തയുടെ ഫേസ്ബുക്ക് ലിങ്കിലാണ് ആര്‍എസ്എസുകാരന്‍ കാന്തപുരത്തെ തീവ്രവാദിയായി ചിത്രീകരിച്ച് കമന്റ് പോസ്റ്റ് ചെയ്തത്. രാജ്യത്തിനെതിരേ രംഗത്തു വന്നാല്‍ വധിക്കുമെന്ന ഭീഷണിയും ഉണ്ട്. കാന്തപുരത്തിനെതിരേ മോശമായ ഭാഷയിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊലവിളി നടത്തുന്നത്. മര്‍കസ് ലോ കോളജ് വൈസ് പ്രിന്‍സിപ്പാള്‍ സമദ് പുലിക്കാട് ആണ് ഡിജിപിക്ക് പരാതി നല്‍കിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാഷ്ട്രീയം മറന്ന് എല്ലാവരും ഒന്നിക്കണം എന്ന് ആഹ്വാനം ചെയ്തതിനാണ് കാന്തപുരത്തിനെതിരേ സംഘപരിവാര പ്രവര്‍ത്തകന്‍ കൊലവിളി നടത്തിയത്.

Sharing is caring!