തിരൂരങ്ങാടിയില്‍ അസ്ഥിയും തലയോട്ടിയും കണ്ടെത്തി

തിരൂരങ്ങാടി: കാച്ചടി തേര്‍ക്കയം പാലത്തിനടിയില്‍ നിന്ന് അസ്ഥിയും തലയോട്ടിയും കണ്ടെത്തി. വൈകുന്നേരം ആറുമണിയോടെ കുളിക്കാനെത്തിയ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തിരൂരങ്ങാടി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
തിരൂരങ്ങാടി സിഐ റഫീഖിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അസ്ഥികള്‍ കൊണ്ടുപോയി.
മുമ്പ് ഈ മേഖലയില്‍ അറവു മാലിന്യങ്ങള്‍ തള്ളുന്നത് പതിവായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു.
അസ്ഥികള്‍ പരിശോധനയ്ക്ക് വിധേയമാക്കി തുടര്‍ നടപടികളെടുക്കുമെന്ന് പോലീസ് അറിയിച്ചു.
RECENT NEWS

പൊന്നാനി സ്വദേശി സൗദിയിൽ മരണപ്പെട്ടു
ദമ്മാം: പൊന്നാനി സ്വദേശി സൗദിയില്‍ നിര്യതനായി. പൊന്നാനി മരക്കടവ് പയ്യോളി വീട്ടില്‍ മുഹമ്മദ് (60) ആണ് മരിച്ചത്. ദമ്മാം ഖത്തീഫിലെ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഖത്തീഫിലെ മത്സ്യവ്യാപാരകേന്ദ്രത്തിൽ പ്രവർത്തിച്ചുവരികയായിരുന്നു. [...]