ഡല്‍ഹി കലാപം ഭരണകൂടത്തിന്റെ ഗൂഡാലോചനയില്‍ ആസൂത്രണം ചെയ്തത് അബ്ദുള്‍ വഹാബ് എം.പി

ന്യൂഡല്‍ഹി: ഡല്‍ഹി കലാപം ഭരണകൂടത്തിന്റെ ഗൂഡാലോചനയില്‍ ആസൂത്രണം ചെയ്തതാണെന്ന് മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി വി അബ്ദുള്‍ വഹാബ് എം.പി പറഞ്ഞു. മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഡല്‍ഹിയില്‍ സംഘടിപ്പിച്ച ജനകീയ പ്രതിക്ഷേധ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കലാപത്തിനു പിന്നില്‍ വലിയ തയ്യാറെടുപ്പ് നടന്നിട്ടുണ്ട്. പോലീസ് പലയിടത്തും കലാപകാരികളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. ഇത് ജനാധിപത്യ വ്യവസ്ഥക്ക് അപമാനമാണ്. ഇതിനെതിരെ രാജ്യസഭയില്‍ ശബ്ദമുയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
RECENT NEWS

പോക്സോ കേസ് പ്രതികളെ നാടു വിടാൻ ശ്രമിക്കുന്നതിനിടെ മലപ്പുറം പോലീസ് പിടികൂടി
മലപ്പുറം: പത്ത് വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച നാലു പേരെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മപ്പുറം പോലീസ് പിടികൂടി. കോഡൂർ ഉറുദു നഗർ സ്വദേശികളായ തെക്കുംകര വീട്ടിൽ നൗഷാദ് (38), ഷാജി (35), മുഹമ്മദ് അലി (32), അബൂബക്കർ (64) [...]