വര്‍ഗീയ പോസ്റ്റിട്ട തിരൂര്‍ സ്റ്റേഷനിലെ പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു
മലപ്പുറം: വര്‍ഗീയ പോസ്റ്റിട്ട തിരൂര്‍ സ്റ്റേഷനിലെ പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു.
സിവില്‍ പൊലീസ് ഓഫീസറും തിരൂരങ്ങാടി കൊളപ്പുറം സ്വദേശിയുമായ രജീഷിനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീം അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ദ ഉണ്ടാക്കുന്ന തരത്തിലുള്ള ഫെയ്സ്ബുക്ക് പോസ്റ്റിന് കമന്റിട്ടതിന് രജീഷിനെതിരെ നേരത്തെ തന്നെ ഡിപ്പാര്‍ട്ടുമെന്റ് അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇയാളെ മലപ്പുറം എ.ആ.ര്‍ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ഡല്‍ഹിയില്‍ സംഘര്‍ഷം അതിര്‍ത്തികള്‍ അടയ്ക്കണമെന്ന് അരവിന്ദ് കെജ്രിവാള് എന്ന സ്വകാര്യചാനലിന്റെ വാര്‍ത്തയ്ക്ക് താഴെയാണ് ഒന്ന് ക്ഷമിക്കൂ ട്രംപ് ഒന്ന് പൊയിക്കോട്ടെ അതിന് ശേഷം അവര്‍ക്കുള്ള വടേം ചായേം കൊടുക്കുന്നുണ്ട്, കണ്ട ബംഗ്ലാദേശുകാര്‍ക്ക് വേണ്ടി എടുത്തുചാടിയതല്ലേ കുഴപ്പമില്ല തുടങ്ങിയ രീതിയില്‍ രതീഷ് കൊളപ്പുറം എന്ന ഐഡിയയില്‍ നിന്നും കമന്റ് ഇട്ടത്.വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി എടുക്കും എന്ന് പറഞ്ഞ് ഡിജിപി പ്രസ്താവന ഇറക്കിയതിന് പിന്നാലെ പൊലീസുകാരന് ഇട്ട കമന്റ്റ് നെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. മുസ്ലിം യൂത്ത് ലീഗ് എ.ആര്. നഗര്‍ പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും സി.പി.എം, എ.ആര് നഗര്‍ വലിയപറമ്പ് സെക്രട്ടറിയും നല്കിയ പരാതിയിലാണ് നടപടിയെടുത്തത്. വിദ്വേഷം ഇളക്കിവിടുന്ന തരത്തില്‍ പ്രവര്‍ത്തിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു.
RECENT NEWS
ലഹരിക്കെതിരെ റീൽ ഒരുക്കി മലപ്പുറത്തെ വിദ്യാർഥികൾ
മലപ്പുറം: സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരിയുടെ ഉപയോഗത്തിനെതിരെ ജില്ലയിലെ കരിയർ ഗൈഡൻസ് & അഡോളസെന്റ്സ് കൗൺസിലിംഗ് സെല്ല് ഹയർ സെക്കന്ററി വിദ്യാർഥികൾക്കിടയിൽ സംഘടിപ്പിച്ച റീൽസ് മത്സര വിജയികളെ അനുമോദിച്ചു. സ്കൂൾ സൗഹൃദ ക്ലബ്ബുകളുടെ നേതൃത്വത്തിൽ [...]