നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു ഡ്രൈവര്‍ മരിച്ചു

നിയന്ത്രണം വിട്ട  ഓട്ടോ മറിഞ്ഞു  ഡ്രൈവര്‍ മരിച്ചു

തിരൂരങ്ങാടി: ഓടിക്കുന്നതിനിടെ വേദനയനുഭവപ്പെട്ട് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു ഡ്രൈവര്‍ മരിച്ചു. മൂന്നിയൂര്‍ പടിക്കല്‍ സ്വദേശി മുള്ളംപറമ്പില്‍ താമസിക്കുന്ന പെരുങ്കലക്കാട്ട് സൈതലവി (63) ആണ് മരിച്ചത്. ചേളാരി തയ്യിലക്കടവ് റോഡില്‍ ചേറക്കോട് വെച്ച് തിങ്കള്‍ വൈകീട്ട് 3.30 ഓടെയാണ് സംഭവം. അപകടത്തില്‍ ഒരു സ്ത്രീക്കും കുുഞ്ഞിനും പേര്‍ക്ക് പരിക്കേറ്റു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകീട്ട് 3.30 ന് പടിക്കല്‍ ജുമുഅത്ത്പള്ളിയില്‍ ഖബറടക്കും.
ഭാര്യ: മൈമൂന. മക്കള്‍: ഉദൈഫ്, ഷഹീദ, ശാലിമത്ത്, ഷാക്കിറ, ഷദീദ.
മരുമക്കള്‍: ശകീര്‍ (ദമാം) സുബൈര്‍, മന്‍സൂര്‍.

Sharing is caring!