ഡല്‍ഹി വംശഹത്യയെ അപലപിച്ച് പാര്‍ലമെന്റ് പ്രമേയം പാസാക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

ഡല്‍ഹി വംശഹത്യയെ  അപലപിച്ച് പാര്‍ലമെന്റ്  പ്രമേയം പാസാക്കണമെന്ന്  പി.കെ കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ അന്തസ്സ് കളങ്കപ്പെടുത്തിയ ഡല്‍ഹി വംശഹത്യയെ അപലപിച്ചുകൊണ്ട് പാര്‍ലമെന്റ് പ്രമേയം പാസാക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി സ്പീക്കറോട് ആവശ്യപ്പെട്ടു. കലാപത്തില്‍ ജീവന്‍ നഷ്ടമായ കുടുബത്തിനു സഭയുടെ അനുശോചനം അറിയിക്കണമെന്നും, വീടും സമ്പത്തും നഷ്ട്ടമായവര്‍ക്കു സര്‍ക്കാര്‍ ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ചു കുഞ്ഞാലിക്കുട്ടി തന്റെ ഫേസ്ബുക്കിലുംപോസ്റ്റ് ചെയ്തിട്ടുണ്ട്. പൂര്‍ണ രൂപം താഴെ:
രാജ്യത്തിന്റെ അന്തസിനെ കളങ്കപ്പെടുത്തി, ലോക രാജ്യങ്ങളുടെ മുമ്പില്‍ നമ്മുടെ മഹാ രാജ്യം അപമാനിതമാവാന്‍ കാരണമായ ഡല്‍ഹി വംശഹത്യയില്‍ അപലപിച്ചുകൊണ്ട് നമ്മുടെ അഭിമാനമായ പാര്‍ലമെന്റില്‍ പ്രമേയം പാസ്സാക്കണമെന്നു ബഹുമാനപ്പെട്ട സഭാ അധ്യക്ഷനോട് ആവശ്യപ്പെട്ടു. കലാപത്തില്‍ ജീവന്‍ നഷ്ടമായ കുടുബത്തിനു സഭയുടെ അനുശോചനം അറിയിക്കണമെന്നും, വീടും സമ്പത്തും നഷ്ട്ടമായവര്‍ക്കു സര്‍ക്കാര്‍ ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെടുന്നു.

Sharing is caring!