സീബ്രോലൈനില്‍ ബസിടിച്ച് പരുക്കേറ്റ് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു

സീബ്രോലൈനില്‍  ബസിടിച്ച് പരുക്കേറ്റ്  ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു

തേഞ്ഞിപ്പലം: ദേശീയപാത കോഹിനൂര്‍ അങ്ങാടിയിലെ സീബ്രോലൈനില്‍ റോഡ് മുറിച്ച് കടക്കവെ സ്വകാര്യ ബസിടിച്ച് ഒരാള്‍ മരിച്ചു. പുത്തൂര്‍പള്ളിക്കല്‍ സ്വദേശി തൊട്ടിയില്‍ നീലകണ്ഠന്‍ (54) (കൊച്ചു) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകീട്ട് അഞ്ച് മണിക്കുണ്ടായ അപകടത്തെ തുടര്‍ന്ന്ഗുരുതര പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെ മരിക്കുകയായിരുന്നു.ഭാര്യ: ബീന, മകള്‍:ശിഖ.

Sharing is caring!