സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ച ഹംസയുടെ മൃതദേഹം നാളെ നാട്ടിലെത്തും
തേഞ്ഞിപ്പലം: സൗദിയില്‍ മരിച്ച ചെനക്കലങ്ങാടി സ്വദേശി മങ്ങാട്ട് കുട്ടി ബാവ ഹാജിയുടെ മകന് ഹംസ (54) യുടെ മൃതദേഹം നാളെ രാവിലെ നാട്ടിലെത്തും.
സൗദി അറേബ്യയിലെ യാംബുവില്‍ കഴിഞ്ഞ ഒമ്പതാം തിയതിയാണ് ഹംസ ഹൃദയാഘാതം മൂലം മരിച്ചത്. യാമ്പു ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് രാവിലെ ഏഴിന് കരിപ്പൂര്‍ വിമാന താവളത്തിലെത്തും. തുടര്‍ന്ന് വീട്ടിലെത്തിച്ച ശേഷം രാവിലെ 10 മണിക്ക് തേഞ്ഞിപ്പലം പടിഞ്ഞാറെ ജുമുഅത്ത് പള്ളിയില്‍ ഖബറടക്കും.
ഭാര്യ: റുബീന .മക്കള്‍: മുഹമ്മദ് നിഹാല്‍, റാസില്‍ ബീരാന്, ഫാത്തിമ ഹിബ.
മാതാവ്: ഫാത്തിമ.സഹോദരങ്ങള്‍: അബ്ദുറഹ്മാന്(ജിദ്ദ),ഹനീഫ, ഷറഫുദ്ദീന് (റിയാദ്) നജ്മുമുദ്ദീന്, സക്കീന, നസീജ, സൈബുന്നിസ.
RECENT NEWS
ഉമ്മയുടെ സംസ്ക്കാരം കഴിഞ്ഞ് തിരികെയത്തിയ പ്രവാസി യുവാവ് മരണപ്പെട്ടു
അബുദാബി: അമ്മയുടെ സംസ്കാരം കഴിഞ്ഞ് തിരികെ വന്ന മലയാളി യുവാവ് 20 ദിവസത്തിന് ശേഷം അബുദാബിയില്‍ മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയായ എംപി മുഹമ്മദ് ഇർഷാദ് (36) ആണ് മരിച്ചത്. പ്രവാസ ലോകത്തിനും വേദനയാകുകയാണ് യുവാവിന്റെ വേര്‍പാട്. [...]