ഡല്‍ഹിയില്‍ നരഹത്യക്കെതിരെ മലപ്പുറത്തെ ബാഡ്മിന്റണ്‍ കളിക്കാരുടെ പ്രതിഷേധം

മലപ്പുറം: ഡല്‍ഹിയില്‍ നടന്ന നരഹത്യയില്‍ പ്രതിഷേധിച്ച് മലപ്പുറം ബാഡ്മിന്റണ്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ മലപ്പുറം കുന്നുമ്മല്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്നു നടന്ന പ്രതിഷേധ സംഗമം ജില്ലാപഞ്ചായത്ത് അംഗവും ഡ്രിംസ് ബാഡ്മിന്റണ്‍ അക്കാദമി (ഡി.ബി.എ) മെമ്പറുമായ അഡ്വ. മനാഫ് ഉദ്ഘാടനംചെയ്തു. മജീദ് പുല്ലാര അധ്യക്ഷത വഹിച്ചു. റജുല്‍ മക്കരപ്പറമ്പ്, നാസര്‍ വേങ്ങര,ആര്‍.കെ നാരയണന്‍, സി.കെ.ലത്തീഫ് പി. ഷമീര്‍, എം.ഐ.ബി.എ പ്രസിഡന്റ് ഹനഫി, അബ്ദുള്ള പഴമള്ളൂര്‍ പ്രസംഗിച്ചു. പി.സുരേഷ് സ്വാഗതവും ഷബീര്‍ വറ്റലൂര്‍ നന്ദിയും പറഞ്ഞു
RECENT NEWS

ശരീരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി കരിപ്പൂരില്‍ രണ്ടുപേര്‍ പിടിയില്‍
കരിപ്പൂര്‍: ശരീരത്തിലൊളിപ്പ്ച്ച് കടത്താന്‍ ശ്രമിച്ച 1838 ഗ്രാം സ്വര്‍ണ മിശ്രിതം കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നും പിടികൂടി. ഏകദേശം ഒരുകോടി രൂപ വിലമതിക്കുന്ന സ്വര്‍ണ മിശ്രിതമാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. ഇന്ന് [...]