നിലമ്പൂരില്‍നിന്ന് കാണാതായ രണ്ട് കുട്ടികളെ തിരുവനന്തപുരത്ത് കണ്ടെത്തി

തിരുവനന്തപുരം: നിലമ്പൂര്‍ അകമ്പാടത്തുനിന്നും കാണാതായ രണ്ട് കുട്ടികളെ തിരുവനന്തപുരത്ത് കണ്ടെത്തി. അകമ്പാടത്തെ നമ്പൂരിപൊട്ടിയിലെ വലിയാട്ട് ബാബുവിന്റെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ മകന് ഷഹീന് ഇന്നലെ വൈകിട്ട് മുതല്‍ കാണാനില്ലെന്ന് നേരത്തെ കുടുംബം പൊലിസില്‍ പരാതി നല്‍കിയത്.
പിന്നീടാണ് സഹപാഠിയായ അജിന്‍ഷാദിനേയും കാണാനില്ലെന്ന വിവരം ലഭിക്കുന്നത്. ഇതോടെ ഇരുവരും ഒരുമിച്ചു നാടുവിട്ടിരിക്കാം എന്ന നിഗമനത്തിലായിരുന്നു പൊലിസ്, ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും.
രാവിലെ സ്കൂളിലേക്ക് പോയ ഷഹീന് തിരിച്ചുവന്നില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇന്ന് രാവിലെ തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും രണ്ടുപേരെയും റെയില്‍വേ പൊലിസ് കണ്ടെത്തിയത്. ഇരുവരേയും റെയില്‍വേ പൊലീസ് പിന്നീട് ചൈല്‍ഡ് ലൈനിന് കൈമാറി.
RECENT NEWS

മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മപ്രം-കൂളിമാട് പാലം തുറന്നു കൊടുത്തു
ഒന്നാം പിണറായി സർക്കാറിന്റെ 2016-17 ബജറ്റിലാണ് പാലം നിർമാണം പ്രഖ്യാപിച്ചത്. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി 2019ൽ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം അന്നത്തെ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു.