സമസ്തയുടെ രാഷ്ട്ര രക്ഷാ സംഗമം നാളെ മലപ്പുറത്ത്

സമസ്തയുടെ  രാഷ്ട്ര രക്ഷാ സംഗമം  നാളെ മലപ്പുറത്ത്

മലപ്പുറം: രാജ്യം നേരിടുന്ന കലാപ കലുഷിത അന്തരീക്ഷത്തില്‍ നാടിന്റെ സമാധാനത്തിനും പീഡിതരുടെ മോചനത്തിനുമായി മലപ്പുറത്ത് നാളെ സമസ്ത കോഡിനേഷന്‍ കമ്മിറ്റി നടത്തുന്ന രാഷ്ട്രരക്ഷാ സംഗമത്തിനും പ്രാര്‍ഥനക്കും വിപുലമായ ഒരുക്കളായി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരങ്ങള്‍ ഒഴുകിയെത്തുന്ന സംഗമം പ്രാര്‍ഥനയില്‍ ലയിക്കും.സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍,സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍,പ്രാഫ.കെ.ആലിക്കുട്ടി മുസ്ലിയാര്‍,എം.ടി.അബ്ദുല്ല മുസ്ലിയാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. മലപ്പുറം കിഴക്കേത്തല സുന്നീമഹല്‍ പരിസരത്ത് വൈകീട്ട് 4.30ന് ആരംഭിക്കുന്ന സംഗമത്തില്‍ സാദാത്തുക്കള്‍,മതപണ്ഡിതന്‍മാര്‍ സംബന്ധിക്കും. മൗലീദ് പാരായണം,ദിക്റ്-സ്വലാത്ത്,കൂട്ടുപ്രാര്‍ഥന എന്നിവ നടക്കും. ഡല്‍ഹിയില്‍ ഫാസിസ്റ്റുകള്‍ നടത്തുന്ന കലാപത്തില്‍ വേദനയനുഭവിക്കുന്ന പൗരന്‍മാരുടെ മോചനത്തിനും സമാധാനത്തിനും വേïി പ്രാര്‍ഥന നടക്കും.
രാജ്യതലസ്ഥാനത്ത് വംശീയഉന്‍മൂലനം ലക്ഷ്യമിട്ടു നടക്കുന്ന കലാപത്തിലും രാജ്യത്തെ ഭരണഘടനാ അവകാശങ്ങളെ ഹനിക്കുന്ന വിധമുള്ള സി.എ.എ നീക്കത്തിലും ശ്കതമായ താക്കീതായി സമ്മേളനം മാറും.നിരപധി പേര്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ഭീതി വളരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പീഡിതര്‍ക്കു ഐക്യദാര്‍ഢ്യം നേര്‍ന്നു സമസ്തയുടേയും പോഷക ഘടകങ്ങളുടേയും നേതൃത്വത്തില്‍ ജില്ലാ തലത്തില്‍ രാഷ്ട്രസംഗമവും പ്രാര്‍ഥനാ സദസും സംഘടിപ്പിച്ചത്.

സംഗമം വിജയിപ്പിക്കുക: സമസ്ത നേതാക്കള്‍
മലപ്പുറം: നാളെ മലപ്പുറത്ത് സമസ്ത ജില്ലാ കോഡിനേഷന്‍ കമ്മിറ്റി നടത്തുന്ന രാഷ്ട്രരക്ഷാ സംഗമവും പ്രാര്‍ഥനാ സദസും വിജയിപ്പിക്കണമെന്നു സമസ്ത നേതാക്കളായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍,സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍,പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാര്‍, എം.ടി അബ്ദുല്ല മുസ്ലിയാര്‍ എന്നിവര്‍ ആഹ്വാനം ചെയ്തു.മഹല്ലുകളില്‍ഇന്നു ഇതുസംബന്ധിച്ചു ഉദ്ബോധനം നടത്തുകയും മഹല്ലുനിവാസികളെ പങ്കെടുപ്പിക്കാന്‍ വേï പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വേണമെന്നു നേതാക്കള്‍ അഭ്യര്‍ഥിച്ചു.

Sharing is caring!